ദാൽ തടാക സംരക്ഷണത്തിനായി ശുചീകരണ യജ്ഞം സംഘടിപ്പിച്ച് ജമ്മു കശ്മീർ ടൂറിസം വകുപ്പ്

Published by
Janam Web Desk

ശ്രീനഗർ: കാശ്മീർ താഴ്വരയിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി ശ്രീനഗറിലെ ദാൽ തടാകത്തിൽ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു. ടൂറിസം വകുപ്പുമായി ചേർന്ന് ട്രാവൽ ഏജന്റ്‌സ് ഫെഡറേഷൻ ഓഫ് കശ്മീരാണ് (ടിഎഎഫ്ഒകെ) ഡ്രൈവ് സംഘടിപ്പിച്ചത്.

ട്രാവൽ ഏജന്റ്‌സ് ഫെഡറേഷൻ ഓഫ് കശ്മീരിന്റെ ട്രാവൽ ഓപ്പറേറ്റർമാർ, പ്രാദേശിക ഇതര-സർക്കാർ സംഘടനകളുടെ സന്നദ്ധപ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ സ്വമേധയാ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

‘ഞങ്ങൾ ഒരു മാസമായി ഈ ഡ്രൈവിനായി തയ്യാറെടുക്കുന്നു. ദാൽ തടാകം ഒരു പൈതൃക സ്വത്താണ്. എല്ലാ മാസവും 2-3 ദിവസം ഈ ഡ്രൈവ് നടത്താൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത പൗരന്മാരുടെ പ്രവർത്തനങ്ങൾ അവരുടെ സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്വം എടുത്തു കാണിക്കുന്നു’; പരിപാടിയുടെ സംഘാടകനായ ഹിലാൽ അഹമ്മദ് പറഞ്ഞു.

മാലിന്യങ്ങൾ ശേഖരിക്കാൻ പ്രാദേശിക ബോട്ടുകളും വലകളുമാണ് പ്രവർത്തകർ ഉപയോഗിച്ചത്. തടാകത്തിൽ നിന്നും പ്ലാസ്റ്റിക് ബോട്ടിലുകൾ, പോളിത്തീൻ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്തു.

Share
Leave a Comment