ലണ്ടൻ : ഇസ്ലാമിക ഭീകരതയാണ് ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് ബ്രിട്ടൺ മുൻ പ്രസിഡന്റ് ടോണി ബ്ലെയർ. ആഗോള ഇസ്ലാമികവത്കരണ ശക്തികളിൽ ഏറ്റവും പ്രധാനപ്പെട്ടത് താലിബാനാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബ്ലെയറിന്റെ പ്രതികരണം.
ആശയമെന്ന നിലയിലും, അക്രമത്തിലൂടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നു എന്നതിനാലും ഇസ്ലാമിക ഭീകരവാദം ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ്. മതമൗലിക വാദികൾ ഇസ്ലാമിക ഭീകരവാദത്തിൽ മാത്രമല്ല, മറിച്ച് ലക്ഷ്യം നേടാൻ അക്രമം ആവശ്യമാണെന്നും, ഇതിനായി ആയുധം എടുക്കാമെന്നും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ഇസ്ലാമിക വത്കരണത്തിൽ പ്രധാനപങ്ക് താലിബാനാണ്. താലിബാന് പുറമേ ഇതിൽ നിരവധി സംഘങ്ങൾ പങ്കാളികളാണ്. കാരണം ഇവരെല്ലാം ഒരേ ആശയത്തെ പ്രതിനിധീകരിക്കുന്നുവെന്നതാണെന്നും ബ്ലെയർ ചൂണ്ടിക്കാട്ടി.
Comments