കൊച്ചി: കൊച്ചിയിൽ നിന്നും തോക്കുകൾ പിടികൂടിയ സംഭവത്തിൽ 19 പേർ അറസ്റ്റിൽ. തോക്ക് കൈവശം വച്ചിരുന്ന സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ഇന്നലെ പോലീസ് നടത്തിയ റെയ്ഡിലാണ് 18 തോക്കുകൾ പിടികൂടുന്നത്. മുംബൈയിലെ സ്വകാര്യ ഏജൻസിയായ സിസ്കോയുടെ സുരക്ഷാ ജീവനക്കാരാണ് ഇവർ
പിടികൂടിയ തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എടിഎമ്മിൽ നിന്നും പണം നിറയ്്ക്കുന്നതിന് സുരക്ഷ നൽകുന്നവരുടെ തോക്കുകളാണ് പോലീസ് പിടികൂടിയത്. കശ്മീരിൽ നിന്നുള്ള തോക്കുകളാണ് ഇതെന്നും പോലീസ് കണ്ടെത്തിയിരുന്നു. എല്ലാവരും ജമ്മുകശ്മീർ സ്വദേശികളാണ്.
ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയാൽ ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഏജൻസികളിൽ സുരക്ഷാ ജീവനക്കാരായി എത്തുന്നവർ സ്വന്തം നിലയിൽ തോക്കുകൾ സംഘടിപ്പിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറസ്റ്റിലായ അഞ്ച് പേരും ഇതേ ഏജൻസിയുടെ ജീവനക്കാരാണെന്നും പോലീസ് വ്യക്തമാക്കി.
Comments