ഐക്യരാഷ്ട്രസഭയുടെ പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ല; അഫ്ഗാൻ വിഷയത്തിൽ വിമർശനമുന്നയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐക്യരാഷ്‌ട്രസഭയുടെ പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ല; അഫ്ഗാൻ വിഷയത്തിൽ വിമർശനമുന്നയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 10:26 pm IST
FacebookTwitterWhatsAppTelegram

ഐക്യരാഷ്‌ട്രസഭയുടെ നയങ്ങളും സമീപനങ്ങളും പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ. പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ലെന്നും അടിയന്തിരമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ജയശങ്കർ പറഞ്ഞു.

അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഐക്യരാഷ്‌ട്ര സഭ ഇടപെട്ട രീതിയെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിദേശ കാര്യ മന്ത്രിയുടെ പരാമർശം. ആഗോളവും ,ആഭ്യന്തരരവുമായ അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിനായി വേഗത്തിൽ നടപടികൾ എടുക്കണമെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയൻ നാഷണൽ ഫൗണ്ടേഷന്റെ ജെ.ജി ക്രോഫോർഡ് ഒറേറ്റേഷൻ എന്ന സംവാദ പരിപാടിയിലാണ് ഇന്ത്യയുടെ നയം വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. നവ ആഗോള വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്‌ട്രസഭയുടെ നിലവിലെ നയങ്ങൾക്കാവില്ല. കാതലായതും സമഗ്രവുമായ മാറ്റം ആവശ്യമാണ്.

ഇന്തോ പസഫിക് മേഖലയിലെ ആഗോള പ്രതിസന്ധി, അഫ്ഗാനിലെ ഭരണമാറ്റവും ഭീകരതയും, കൊറോണ വ്യാപനം എന്നിവയാണ് സുപ്രധാന വിഷയങ്ങൾ. ഇവയെ ഗൗരവത്തോടെ സമീപിക്കാനും തീരുമാനം എടുക്കുന്നതിനും കൂട്ടായ്മകൾ അനിവാര്യമാണെന്നും ജയശങ്കർ പറഞ്ഞു. പസഫിക് മേഖലയിലെ വെല്ലുവിളികളും ക്വാഡ് സഖ്യത്തിന്റെ പ്രസക്തിയും ഊന്നിപ്പറഞ്ഞ് ജയശങ്കർ സംസാരിച്ചു

ഇന്ത്യ,അമേരിക്ക,ജപ്പാൻ,ഓസ്‌ട്രേലിയ എന്നീരാജ്യങ്ങൾ ചേർന്നുളള സൈനിക സഖ്യമാണ് ക്വാഡ്. പസഫിക് മേഖലയിലെ ചൈനീസ് അധിനിവേശം ചെറുക്കുന്നതിനാണ് സഖ്യം രൂപീകരിച്ചത്. ക്വാഡ് സഖ്യം കാലഘട്ടത്തിലെ അനിവാര്യ കൂട്ടായ്മയാണെന്നും അമേരിക്കയുടെ ലോകശക്തിയെന്ന സ്ഥാനത്തിനെതിരായ മത്സരം അനാവശ്യമെന്നും ജയശങ്കർ അഭിപ്രയപ്പെട്ടു. പല പ്രതിസന്ധികളുടേയും പരിഹാരത്തിന് എല്ലാ രാജ്യങ്ങളും ഒപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യവും ജയ്ശങ്കർ എടുത്തുപറഞ്ഞു. അതേ സമയം അമേരിക്കയിലെ ജനാധിപത്യ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിസ്സാരമായി കാണാനാകില്ലെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്റെ കരുത്താണ് ക്വാഡ് സഖ്യത്തിന്റെ സവിശേഷതയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. നമ്മൾ കരുതുന്നതിലും ഭീകരമാണ് ഓരോ രംഗത്തേയും അവസ്ഥ. നശീകരണ പ്രവണതകൾ മേഖലയിൽ വർദ്ധിക്കുകയാണെന്നും ഇന്തോ-പസഫിക് മേഖല അതിനെ പ്രതിരോധിക്കുന്ന കേന്ദ്രബിന്ദുവാണെന്നും ജയശങ്കർ പറഞ്ഞു.

ആഗോള തലത്തിലെ നിലവിലെ വെല്ലുവിളികൾ നേരിടാൻ ഐക്യരാഷ്‌ട്രസഭ കൂടുതൽ പരിഷ്‌ക്കരിക്കപ്പെട്ട നിയമങ്ങളും കൂട്ടായ്മകളും ഉണ്ടാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ 75-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായ ഉന്നതതല യോഗത്തിൽ രാജ്യത്തിന്റെ ഔദ്യോഗീക നിലപാടായി തന്നെയാണ് പ്രധാനമന്ത്രി ആവശ്യം ഉന്നയിച്ചത്.

ചൈന ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിന് പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന ഉത്തമ ബോധ്യത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രസ്താനവനയെന്ന് വ്യക്തം. അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുക്കുന്നതിനായി താലിബാന് സഹായങ്ങൾ നൽകിയത് ചൈനയും പാകിസ്താനുമാണെന്ന് ഇന്ത്യ സംശയിക്കുണ്ട്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കുളള കേന്ദ്രമായി അഫ്ഗാനിസ്താൻ മാറും, ഇതിനെ പ്രതിരോധിക്കാനുള്ള നയതന്ത്രം ശക്തിപ്പെടുത്താനുളള ശ്രമത്തിലാണ് വിദേശ കാര്യ മന്ത്രാലയം.

Tags: united nationsafganistans jayashankarjapanamericaTaliban
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies