അയോധ്യ മുതൽ രാമേശ്വരം വരെ; 7500 കിലോമീറ്റർ; 17 ദിവസം; രാമായണ തീർത്ഥയാത്രയുമായി റെയിൽവേ; അറിയേണ്ടതെല്ലാം ... വീഡിയോ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അയോധ്യ മുതൽ രാമേശ്വരം വരെ; 7500 കിലോമീറ്റർ; 17 ദിവസം; രാമായണ തീർത്ഥയാത്രയുമായി റെയിൽവേ; അറിയേണ്ടതെല്ലാം … വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 09:21 pm IST
FacebookTwitterWhatsAppTelegram

അയോധ്യ: ഭഗവാൻ ശ്രീരാമചന്ദ്രന്റെ ചരിത്രം കോടിക്കണക്കിന് ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിവെക്കപ്പെട്ടവയാണ്. എല്ലാവർക്കും ക്ഷേമവും സമാധാനവും ഉറപ്പുവരുത്തുന്ന ഒരുരാഷ്‌ട്ര സങ്കൽപ്പം പ്രാവർത്തികമാക്കിയെന്നുളളതാണ് മര്യാദാ പുരുഷോത്തമനായ രാമന്റെ ഏറ്റവും വലിയ സംഭാവന.

ശ്രീരാമചന്ദ്രന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുക എന്നത് ഏതൊരു മനുഷ്യനും സന്തോഷവും ആത്മനിർവൃതിയുമാണ്. ശ്രീരാമ ഭക്തർക്കായി ശ്രീ രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുകയാണ് . രാമായണവുമായി  ബന്ധമുള്ള ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. അറിയാം ശ്രീ രാമായണ യാത്രയുടെ വിശേഷങ്ങൾ.

നവംബർ 7 ന് ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖ സ്ഥലങ്ങളിലുമെത്തും. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലേക്കാണ് ട്രെയിൻ ആദ്യമെത്തുക. യാത്ര തിരിക്കുക. രാമജന്മഭൂമി, ഹനുമാൻ മന്ദിർ, ഭരതക്ഷേത്രം എന്നിവിടങ്ങളിൽ യാത്രക്കാർക്ക് ദർശനം നടത്താം.

സീതാ ദേവിയുടെ ജന്മസ്ഥലമായ ബീഹാറിലെ സീതാമർഹിയിലെത്തി അവിടെ നിന്നും യാത്ര വാരണാസിയിലേക്ക് തിരിക്കും . സ്നാന ഘട്ടായ പ്രയാഗ്, ശൃംഗവേർപൂർ, ചിത്രകൂട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് മഹാരാഷ്‌ട്രയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് നാസിക്കിലുള്ള കിഷ്‌കിന്ദ നഗറിലും, മലമുകളിലുളള ഹനുമാൻ ക്ഷേത്രത്തിലും തീർത്ഥാടനത്തിലുള്ള സൗകര്യം ഒരുക്കും.

ഇന്ത്യാ സർക്കാറിന്റെ ‘ ദേഖോ അപ്നാ ദേശ്’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് രാമായണ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക സവിശേഷതകളും സൗകര്യങ്ങളും ഉള്ള ഡീലക്സ് എ സി ടൂറിസ്റ്റ് ട്രെയിനിലായിരിക്കും യാത്ര. 7500 കിലോമീറ്റർ ദൂരം ട്രയിൻ സഞ്ചരിക്കും.

മുഴുവൻ സമയം സുരക്ഷാ ഗാർഡുകളുടെ സേവനം യാത്രക്കർക്ക് ലഭിക്കും. ഇലക്ട്രോണിക് ലോക്കർ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണ ശാല, അടുക്കള എന്നിവ തീവണ്ടിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ രാമേശ്വരമാണ് അവസാന തീർത്ഥാടന കേന്ദ്രം. പുരാതനമായ ശിവക്ഷേത്രവും ധനുഷ്‌കോടിയും ദർശിക്കുന്നതോടെ യാത്ര അവസാനിക്കും. 17 ദിവസത്തെ യാത്ര അവസാനിപ്പിച്ച് രാമേശ്വരത്തുനിന്നും ട്രെയിൻ ഡൽഹിയിലേക്ക് തിരിക്കും.

Tags: ramayanaPREMIUMIRCTCMAHARASHTRABiharindian railwayTamilnaduayodhya-yogiayodhya-hanuman temple
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies