ആചാരലംഘനം നടത്തിയല്ല ലിംഗനീതി ; സൈനിക പഠനത്തിന് ഇനി പെൺകുട്ടികളും; കേന്ദ്ര നിലപാടിനെ പ്രശംസിച്ച് സുപ്രീംകോടതി.. വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആചാരലംഘനം നടത്തിയല്ല ലിംഗനീതി ; സൈനിക പഠനത്തിന് ഇനി പെൺകുട്ടികളും; കേന്ദ്ര നിലപാടിനെ പ്രശംസിച്ച് സുപ്രീംകോടതി.. വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 11:27 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആർപ്പോ ആർത്തവം എന്ന് ഉറക്കെ വിളിച്ചതുകൊണ്ടോ ചുംബന സമരം സംഘടിപ്പിച്ചതുകൊണ്ടോ സൃഷ്ടിക്കാൻ കഴിയുന്നതല്ല ലിംഗനീതി. അത് വ്യക്തമായി നിർവ്വഹിച്ച് കാണിച്ചു തരികയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസർക്കാർ. നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം രാജ്യത്തെ പെൺകുട്ടികൾക്ക് പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. കേന്ദ്രസർക്കാറിന്റെ ചരിത്രപരമായ തീരുമാനത്തെ സുപ്രീംകോടതിയും പ്രശംസിച്ചു.

സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണിത്. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂളിൽ ചരിത്രത്തിലാദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം നൽകി. പ്രവേശന പരീക്ഷ വിജയിച്ച പെൺകുട്ടികളുടെ ആദ്യ ബാച്ച് ആണ് ഇവിടെ തുടങ്ങിയത്. പ്രതിരോധ സേനകളിൽ ഉന്നത റാങ്കിൽ നിയമനമെന്ന പെൺകുട്ടികളുടെ സ്വപ്നം കൂടിയാണ് ഇതിലൂടെ സഫലമാകുന്നത്.

രാജ്യസേവനം സ്വപ്നം കാണുന്ന പെൺമക്കൾക്ക് പരിശീലനം നേടി ഉന്നത സൈനിക പദവികളിലെത്താൻ ഇനി നിയമങ്ങൾ വേലിക്കെട്ട് തീർക്കില്ല. ലിംഗവിവേചനം ഇല്ലായ്മ ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവെയ്പെന്നാണ് പരമോന്നത കോടതി തീരുമാനത്തെ വിശേഷിപ്പിച്ചത്. പ്രവേശനത്തിനുള്ള മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാറിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

അക്കാദമികളിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന പെൺകുട്ടികളെ വിവിധ സേനാവിഭാഗങ്ങളിലേക്ക് നേരിട്ട് പരിഗണിക്കും. രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലും ഈ അക്കാദമിക് വർഷം മുതൽ പെൺകുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കും. ഇതിന് മുന്നോടിയായി സൈനിക സ്‌കൂളുകളിൽ 10 ശതമാനം സീറ്റുകൾ പെൺകുട്ടികൾക്കായി മാറ്റി വെച്ചിരുന്നു.

പ്രതിരോധ സേനകളിലെ വനിതാ പങ്കാളിത്തം ഉയർത്താനുളള ചുവടുവെയ്പ് കൂടിയാകും ഇത്. സമൂഹത്തിലുള്ള സ്ത്രീകളുടെ നിർണായക പങ്കിനെ സൈന്യം വിലമതിക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പെൺകുട്ടികൾക്കായി സൈനിക് സ്‌കൂളുകൾ തുറക്കാൻ കഴിഞ്ഞ വർഷം ശ്രമം നടന്നിരുന്നു. എന്നാൽ ഹോസ്റ്റലുകൾ ഉൾപ്പെടെ മറ്റ് ക്രമീകരണങ്ങൾ ഒരുക്കാൻ കഴിയാത്തതിനാൽ ദൗത്യം സാക്ഷാത്കരിക്കാനായില്ല. നിലവിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഈ വർഷം മുതൽ പെൺകുട്ടികൾക്ക് സൈനിക് സ്‌കൂളുകളിൽ പ്രവേശനം നേടാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

രാജ്യത്തെ പെൺമക്കൾക്കും സൈനിക് സ്‌കൂളിലേക്ക് പ്രവേശനത്തിനായി സ്വാഗതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്കുകളെ ഇരുകൈയ്യും നീട്ടിയാണ് സ്ത്രീസമൂഹം സ്വീകരിച്ചത്. വനിതാ മതിൽ പണിതും ആചാര ലംഘനങ്ങൾ നടത്തിയുമല്ല ലിംഗനീതി നടപ്പിലാക്കുക എന്ന് കാണിച്ചു തരുന്നതാണ് കേന്ദ്രസർക്കാറിന്റെ നടപടി.

Tags: SUPREME COURT OF INDIAIndain Army
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies