കാസർകോട് : താലിബാനെ വിമർശിച്ച് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ എസ്ഡിപിഐ പ്രവർത്തകർ മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. ചെമ്പരിക്ക സ്വദേശി മുഹമ്മദ് അബ്ദുള്ളയ്ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 31 നാണ് ആക്രമണം ഉണ്ടായതെന്ന് അബ്ദുള്ളയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പരിക്കേറ്റ അബ്ദുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷമാണ് പോലീസിൽ പരാതി നൽകിയത്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്ളയെ എസ്ഡിപിഐ പ്രവർത്തകർ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്.
അബ്ദുള്ളയെ ആക്രമിച്ച അഞ്ച് എസ്ഡിപിഐക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരെ പിടികൂടിയിട്ടില്ല. ഫോണിലൂടെയാണ് ഇവർ നിരന്തരം ഭീഷണി മുഴക്കുന്നതെന്നും അബ്ദുള്ള വ്യക്തമാക്കി.
Comments