വെർച്വൽ ക്യൂവിന് ഫീസ് ഏർപ്പെടുത്തും; ബുക്ക് ചെയ്തിട്ടും ദർശനത്തിന് എത്താത്തവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് ദേവസ്വം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെർച്വൽ ക്യൂവിന് ഫീസ് ഏർപ്പെടുത്തും; ബുക്ക് ചെയ്തിട്ടും ദർശനത്തിന് എത്താത്തവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് ദേവസ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 10:58 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ ആലോചന. ബുക്ക് ചെയ്യുന്നവരിൽ ദർശനം നടത്തുന്നവർക്ക് തിരികെ പണം ലഭിക്കുന്ന രീതിയാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. വെർച്വൽ ക്യൂവിനായി ബുക്ക് ചെയ്തിട്ടും പലരും ദർശനത്തിന് എത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയിലേക്ക് നീങ്ങിയതെന്ന് തിരുവിതാംകൂർ ദേവസ്വം അധികൃതർ അറിയിച്ചു.

തീരുമാനം അന്തിമമായാൽ അടുത്ത മണ്ഡലകാലം മുതൽ നടപ്പിലാക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസപൂജയ്‌ക്ക് ബുക്ക് ചെയ്ത 6,772 പേർ ദർശനത്തിന് എത്തിയിരുന്നില്ല. ഇതോടെയാണ് ഫീസ് ഏർപ്പാടാക്കാനുള്ള ആലോചന സജീവമായത്. ദർശനത്തിന് എത്താത്തവർക്ക് പണം നഷ്ടമാകുകയും ഈ തുക ദേവസ്വം ബോർഡിലേക്ക് പോകുകയും ചെയ്യും. അതേസമയം ബുക്ക് ചെയ്തവരിൽ ദർശനം നടത്തിയവർക്ക് ഫീസ് ഓൺലൈനായി തിരികെ നൽകും.

കൂട്ടമായി ബുക്ക് ചെയ്യുകയും ദർശനത്തിന് എത്താതിരിക്കുകയും ചെയ്യുന്നത് മൂലം വരാനുദ്ദേശിക്കുന്ന നിരവധി പേരുടെ അവസരം നഷ്ടമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അതേസമയം നിലയ്‌ക്കലിൽ സ്‌പോട്ട് ബുക്കിങ് സംവിധാനം ആരംഭിക്കാനും തീരുമാനമായി. ദർശനം നടത്താൻ ബുക്ക് ചെയ്യണമെന്ന് അറിയാതെ എത്തുന്ന തീർത്ഥാടകർക്ക് വേണ്ടിയാണിത്.

Tags: sabarimala virtual queue fee
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies