ഡെറാഡൂൺ: സംസ്ഥാനത്തെ ഋഷികേഷ്-ബദ്രിനാദ് ദേശീയപാതയിൽ മണ്ണിടിഞ്ഞ് നിരവധി വാഹനങ്ങൾ തകർന്നു. ഉത്തരാഖണ്ഡിലെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് ദേശീയ പാതയിൽ മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ദേശീയ പാത താൽക്കാലികമായി അടച്ചു.
രുദ്രപ്രയാഗ് ജില്ലയിലെ സിറോബഗഡ്, നാർക്കോട്ട മേഖലയിലാണ് വ്യാപക മണ്ണിടിച്ചിൽ.ഇതേ തുടർന്ന് മെദൻപൂരിൽ ദേശീയപാത അടച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കല്ലുകൾ താഴേക്ക് വീണ് സമീപപ്രദേശങ്ങളിലെ റോഡുകളും തകർന്നു. അപകടത്തിൽ ആളപായമില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
Comments