വാഷിങ്ടൺ: സസ്യാഹാരികൾക്ക് ഒരു സന്തോഷ വാർത്ത. സസ്യാഹാരം കഴിക്കുന്നവർക്ക് കൊറോണ ബാധിക്കാനുളള സാധ്യത കുറവെന്ന് പഠനം. മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊറോണ ബാധിച്ചാൽ തന്നെ തീവ്രതയും കുറവായിരിക്കും. ഗട്ട് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. അമേരിക്കയിൽ നിന്നുളള 592571 പേരുടെയും യുകെയിൽ നിന്നുളള 242020 പേരുടെയും വിവരങ്ങളാണ് പഠനത്തിന് ശേഖരിച്ചത്.
2020 മാർച്ച് 24 മുതൽ ഡിസംബർ രണ്ട് വരെയുള്ള ഡാറ്റയാണ് പഠനത്തിന് ഉപയോഗിച്ചത്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവർക്ക് കൊറോണയുടെ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
Comments