തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിയാർജ്ജിക്കുന്നു. അടുത്ത 24 മണിക്കുറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. ഇതേ തുടർന്ന് തിരുവന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്തമഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റാവാൻ സാധ്യതയില്ല. എന്നിരുന്നാലും സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തി പ്രാപിക്കും. ഇതാണ് കനത്ത മഴയ്ക്ക് കാരണം. നിലവിൽ മത്സ്യതൊഴിലാളികൾക്ക ജാഗ്രത നിർദ്ദേശം നൽകിയിട്ടില്ല.
Comments