കൊച്ചി: നാർക്കോട്ടിക് ജിഹാദ് അല്ലെങ്കിൽ ഡ്രഗ് ജിഹാദ് . പാലാ ബിഷപ് പറഞ്ഞ ഈ കാര്യത്തിൽ സത്യമുണ്ടോ ? അങ്ങനെയൊരു ഉദ്ദേശ്യത്തോടെ മതതീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടോ ? ശത്രു രാജ്യങ്ങളിൽ നിന്ന് ഇതിനായി സാമ്പത്തിക സഹായമുണ്ടോ ? 2016 ൽ പഞ്ചാബിൽ നടന്ന ഒരു സംഭവം ഇതിനുള്ള ഉത്തരം നൽകുന്നു.
2016 ജൂണിൽ പാകിസ്താൻ അതിർത്തിക്ക് സമീപം പഞ്ചാബിലെ ഫസിക ജില്ലയിലെ ഔട്ട് പോസ്റ്റിനു സമീപമാണ് റംസാൻ എന്ന പാക് സ്വദേശി അറസ്റ്റിലാകുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലായത്. റംസാനെ ചോദ്യം ചെയ്ത പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
അവിശ്വാസികളെ മയക്കുമരുന്നിന് അടിമയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തിയതെന്ന് റംസാൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ജിഹാദിന്റെ ഭാഗമായി തന്നെയാണ് താൻ ഇത് ചെയ്തതെന്നും അയാൾ പറഞ്ഞു. പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇതിൽ പങ്കുണ്ടെന്നും പോലീസിന് തെളിവുകൾ ലഭിച്ചു. മാസത്തിൽ രണ്ടു തവണയാണ് അതിർത്തി വഴി കടത്ത് നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രഗ് ജിഹാദ് അഥവാ നാർക്കോട്ടിക് ജിഹാദ് എന്നത് മതതീവ്രവാദത്തെ സംബന്ധിച്ചിടത്തോളം പുതുമയല്ല. യുവജനതയെ മയക്കുമരുന്നിന് അടിമപ്പെടുത്തി രാജ്യത്തിന്റെ ഭാവിയെ തകർക്കാൻ ഈ മാർഗ്ഗം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും മയക്ക് മരുന്ന് കടത്തി ന്യൂയോർക്ക് തെരുവുകളിൽ വൻ തോതിൽ വിറ്റഴിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഭീകര പ്രവർത്തനത്തെ പറ്റി വളരെ മുൻപ് തന്നെ അമേരിക്കൻ സെനറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1985 ൽ അമേരിക്കൻ സെനറ്റ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ രണ്ട് രീതിയിലാണ് ഡ്രഗ് ജിഹാദിന്റെ പ്രവർത്തനമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഒന്ന് യുവജനതയെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ആരോഗ്യവും ശേഷിയും നശിപ്പിച്ച് രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നു. രണ്ട് മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം കൊണ്ട് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങി ഭീകര പ്രവർത്തനം തുടരുന്നു.
അഫ്ഗാനിൽ അധികാരത്തിലേറുന്നതിനു മുൻപ് താലിബാന്റെ നിലനിൽപ്പും മയക്കുമരുന്ന് ജിഹാദിലൂടെയായിരുന്നു. ആയുധങ്ങൾ വാങ്ങാൻ അവരെ സഹായിക്കുന്നത് മയക്ക് മരുന്ന് വിറ്റു കിട്ടുന്ന കോടിക്കണക്കിന് ഡോളറുകളാണ്. യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഇത് കടത്താൻ ഇന്ത്യൻ നഗരങ്ങൾ പോലും ഉപയോഗിക്കുന്നെന്ന റിപ്പോർട്ടുകളും ഈയടുത്ത് പുറത്തു വന്നിരുന്നു.
ചുരുക്കം പറഞ്ഞാൽ പാലാ ബിഷപ്പ് പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ഒരു സംഭവമല്ല നാർക്കോട്ടിക് ജിഹാദ്. കാലങ്ങളായി ഭീകര സംഘങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണത്. ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയാണ് വേണ്ടത്. ഈ നാടിന്റെ യുവജനതയെ തകർക്കാനുള്ള ഭീകര നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുക തന്നെ വേണം. പാലാ ബിഷപ്പിന്റെ പ്രസ്താവന ഈ സാഹചര്യത്തിലാണ് ശ്രദ്ധേയമാകുന്നത്















Comments