നാർക്കോട്ടിക് ജിഹാദ് അല്ലെങ്കിൽ ഡ്രഗ് ജിഹാദ് . പാലാ ബിഷപ് പറഞ്ഞ ഈ കാര്യത്തിൽ സത്യമുണ്ടോ?...വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

നാർക്കോട്ടിക് ജിഹാദ് അല്ലെങ്കിൽ ഡ്രഗ് ജിഹാദ് . പാലാ ബിഷപ് പറഞ്ഞ ഈ കാര്യത്തിൽ സത്യമുണ്ടോ?…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2021, 11:44 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നാർക്കോട്ടിക് ജിഹാദ് അല്ലെങ്കിൽ ഡ്രഗ് ജിഹാദ് . പാലാ ബിഷപ് പറഞ്ഞ ഈ കാര്യത്തിൽ സത്യമുണ്ടോ ? അങ്ങനെയൊരു ഉദ്ദേശ്യത്തോടെ മതതീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടോ ? ശത്രു രാജ്യങ്ങളിൽ നിന്ന് ഇതിനായി സാമ്പത്തിക സഹായമുണ്ടോ ? 2016 ൽ പഞ്ചാബിൽ നടന്ന ഒരു സംഭവം ഇതിനുള്ള ഉത്തരം നൽകുന്നു.

2016 ജൂണിൽ പാകിസ്താൻ അതിർത്തിക്ക് സമീപം പഞ്ചാബിലെ ഫസിക ജില്ലയിലെ ഔട്ട് പോസ്റ്റിനു സമീപമാണ് റംസാൻ എന്ന പാക് സ്വദേശി അറസ്റ്റിലാകുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലായത്. റംസാനെ ചോദ്യം ചെയ്ത പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

അവിശ്വാസികളെ മയക്കുമരുന്നിന് അടിമയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തിയതെന്ന് റംസാൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ജിഹാദിന്റെ ഭാഗമായി തന്നെയാണ് താൻ ഇത് ചെയ്തതെന്നും അയാൾ പറഞ്ഞു. പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇതിൽ പങ്കുണ്ടെന്നും പോലീസിന് തെളിവുകൾ ലഭിച്ചു. മാസത്തിൽ രണ്ടു തവണയാണ് അതിർത്തി വഴി കടത്ത് നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഡ്രഗ് ജിഹാദ് അഥവാ നാർക്കോട്ടിക് ജിഹാദ് എന്നത് മതതീവ്രവാദത്തെ സംബന്ധിച്ചിടത്തോളം പുതുമയല്ല. യുവജനതയെ മയക്കുമരുന്നിന് അടിമപ്പെടുത്തി രാജ്യത്തിന്റെ ഭാവിയെ തകർക്കാൻ ഈ മാർഗ്ഗം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും മയക്ക് മരുന്ന് കടത്തി ന്യൂയോർക്ക് തെരുവുകളിൽ വൻ തോതിൽ വിറ്റഴിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഭീകര പ്രവർത്തനത്തെ പറ്റി വളരെ മുൻപ് തന്നെ അമേരിക്കൻ സെനറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1985 ൽ അമേരിക്കൻ സെനറ്റ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ രണ്ട് രീതിയിലാണ് ഡ്രഗ് ജിഹാദിന്റെ പ്രവർത്തനമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഒന്ന് യുവജനതയെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ആരോഗ്യവും ശേഷിയും നശിപ്പിച്ച് രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നു. രണ്ട് മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം കൊണ്ട് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങി ഭീകര പ്രവർത്തനം തുടരുന്നു.

അഫ്ഗാനിൽ അധികാരത്തിലേറുന്നതിനു മുൻപ് താലിബാന്റെ നിലനിൽപ്പും മയക്കുമരുന്ന് ജിഹാദിലൂടെയായിരുന്നു. ആയുധങ്ങൾ വാങ്ങാൻ അവരെ സഹായിക്കുന്നത് മയക്ക് മരുന്ന് വിറ്റു കിട്ടുന്ന കോടിക്കണക്കിന് ഡോളറുകളാണ്. യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഇത് കടത്താൻ ഇന്ത്യൻ നഗരങ്ങൾ പോലും ഉപയോഗിക്കുന്നെന്ന റിപ്പോർട്ടുകളും ഈയടുത്ത് പുറത്തു വന്നിരുന്നു.

ചുരുക്കം പറഞ്ഞാൽ പാലാ ബിഷപ്പ് പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ഒരു സംഭവമല്ല നാർക്കോട്ടിക് ജിഹാദ്. കാലങ്ങളായി ഭീകര സംഘങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണത്. ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയാണ് വേണ്ടത്. ഈ നാടിന്റെ യുവജനതയെ തകർക്കാനുള്ള ഭീകര നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുക തന്നെ വേണം. പാലാ ബിഷപ്പിന്റെ പ്രസ്താവന ഈ സാഹചര്യത്തിലാണ് ശ്രദ്ധേയമാകുന്നത്

Tags: Kerala Policenarcotic casespala bishopKerala NarcoticsKerala DGP
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies