ന്യൂഡൽഹി: രാഹുൽഗാന്ധിയെ വീണ്ടും എഐസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മഹിള കോൺഗ്രസ് പ്രമേയം പാസാക്കി. സംസ്ഥാന മഹിള കോൺഗ്രസ് അധ്യക്ഷ അമൃത ധവാന്റെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് ഐകകണ്ഠേന പ്രമേയം പാസാക്കിയത്. അഖിലേന്ത്യ മഹിള കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസയുടെ സാന്നിദ്ധ്യത്തിലാണ് പ്രമേയം പാസാക്കിയത്.
നേരത്തെ രാഹുൽഗാന്ധിയെ ദേശീയ അധ്യക്ഷൻ ആക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി യൂത്ത് കോൺഗ്രസ് കമ്മിറ്റിയും എൻഎസ്യുവും പ്രമേയം പാസാക്കിയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് 2019 ജൂലൈയിലാണ് രാഹുൽ എഐസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്.
Comments