ന്യൂഡൽഹി: എസ്ബിഐ യുടെ ഓൺലൈൻ ബാങ്കിംഗ് സേവനം നാളെ 120 മിനിറ്റ് നിർത്തിവയ്ക്കും. സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി കാരണം ബാങ്കിന്റെ ചില സേവനങ്ങൾ നാളെ 2 മണിക്കൂർ പ്രവർത്തിക്കില്ലെന്ന് എസ്ബിഐ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
നേരത്തെയും എസ്ബിഐയുടെ യോനോ സേവനം അറ്റകുറ്റപ്പണികൾ കാരണം ഏകദേശം 3 മണിക്കൂർ അടച്ചിരുന്നു. ഇതിനുപുറമെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും അറ്റകുറ്റപ്പണികൾ കാരണം എസ്ബിഐ ബാങ്കിംഗ് സേവനങ്ങൾ നിർത്തിവച്ചിരുന്നു. സാധാരണയായി അറ്റകുറ്റപ്പണികൾ ചെയ്യുന്നത് രാത്രിയിലാണ് അതിനാൽ കൂടുതൽ ഉപഭോക്താക്കളെ ഇത് ബാധിക്കില്ല.
ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്ന ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 25 കോടിയാണ്. അർദ്ധരാത്രി 12 മണി മുതൽ രണ്ട് മണി വരെയാണ് സേവനങ്ങൾ തടസപ്പെടുകയെന്നും ബാങ്ക് വ്യക്തമാക്കി.
Comments