ടെലികോം മേഖലയിൽ അടിമുടി മാറ്റം; അനുമതി നൽകി കേന്ദ്രമന്ത്രിസഭ; സ്‌പെക്ട്രം യൂസർ ചാർജ്ജിലും ലൈസൻസ് ഫീസിലുമുളള ഭീമൻ പിഴ തുകകൾ ഒഴിവാക്കി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെലികോം മേഖലയിൽ അടിമുടി മാറ്റം; അനുമതി നൽകി കേന്ദ്രമന്ത്രിസഭ; സ്‌പെക്ട്രം യൂസർ ചാർജ്ജിലും ലൈസൻസ് ഫീസിലുമുളള ഭീമൻ പിഴ തുകകൾ ഒഴിവാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 07:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടെലികോം മേഖലയിൽ സമൂലമാറ്റത്തിന് വഴിയൊരുക്കി കേന്ദ്രമന്ത്രിസഭ. കൂടുതൽ സേവനദാതാക്കളെ ആകർഷിക്കുന്നതിനും നിക്ഷേപം ഉറപ്പിക്കുന്നതിനും സഹായകമായതും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതുമായ നടപടികൾക്കാണ് കേന്ദ്രസർക്കാർ് അനുമതി നൽകിയിരിക്കുന്നത്. 4 ജി സേവനം വ്യാപിപ്പിക്കാനും 5 ജി ശൃംഖലയിൽ നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് പരിഷ്‌കാരങ്ങൾ

ഭാവിയിലെ ലേലങ്ങളിൽ, സ്പെക്ട്രത്തിന്റെ കാലാവധി 20 ൽ നിന്ന് 30 വർഷമായി ഉയർത്തി. ലേലത്തിൽ സ്വന്തമാക്കുന്ന സ്പെക്ട്രം 10 വർഷത്തിന് ശേഷം തിരിച്ചേൽപ്പിക്കലിനും അനുവദിക്കും. ഇ-കെവൈസി നിരക്ക് ഒരു രൂപ മാത്രമായി പരിഷ്‌കരിച്ചു. പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്-പെയ്ഡിലേക്കും തിരിച്ചും മാറുന്നതിന് പുതിയ കെവൈസി ആവശ്യമില്ല.

ഒക്ടോബർ 1 മുതൽ, ലൈസൻസ് ഫീസും സ്പെക്ട്രം യൂസേജ് ചാർജും അടയ്‌ക്കുന്നതിനുള്ള കാലതാമസത്തിന് എംസിഎൽആർ പ്ലസിന്റെ 4% പലിശയ്‌ക്കു പകരം എസ്ബിഐയുടെ എംസിഎൽആർ പ്ലസിന്റെ 2% പലിശയാക്കി കുറച്ചു. മാസത്തിൽ പലിശ കണക്കാക്കിയിരുന്ന സ്ഥാനത്ത് ഇനി വർഷക്കണക്കിലാകും പലിശ കണക്കാക്കുക. പിഴയും പിഴപ്പലിശയും ഒഴിവാക്കി.

ലേലത്തിൽ സ്പെക്ട്രം ഉപയോഗ നിരക്ക് ഈടാക്കില്ല. സ്പെക്ട്രം ഷെയറിംഗ് പ്രോത്സാഹിപ്പിക്കും. സ്പെക്ട്രം പങ്കിടലിനായി ഈടാക്കിയിരുന്ന 0.5% അധിക സ്പെക്ട്രം ഉപയോഗ നിരക്കും നീക്കം ചെയ്തു. ഒരു നെറ്റ് വർക്കിൽ നിന്ന് മറ്റൊരു നെറ്റ് വർക്കിലേക്ക് വിളിക്കുമ്പോൾ സേവന ദാതാക്കൾ നേരിടുന്ന നഷ്ടം കുറയ്‌ക്കാനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ഇത് വഴിയൊരുക്കും. ലേലങ്ങൾക്ക് ഗഡുക്കളായുള്ള പണമടയ്‌ക്കൽ സുരക്ഷിതമാക്കാൻ ബാങ്ക് ഗാരന്റി ആവശ്യമില്ല.

എല്ലാ നടപടിക്രമങ്ങളും പാലിച്ച് ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നൽകിയിട്ടുണ്ട്. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. വയർലെസ് ഉപകരണങ്ങൾക്കായി 1953ലെ കസ്റ്റംസ് വിജ്ഞാപനപ്രകാരം ലഭ്യമാക്കേണ്ട ലൈസൻസുകൾ ഒഴിവാക്കി. പകരം സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും.

കൊറോണക്കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം, വീട്ടിൽ നിന്നു ജോലിചെയ്യൽ, സമൂഹമാധ്യമങ്ങൾ വഴിയുള്ള വ്യക്തിസമ്പർക്കം, വെർച്വൽ യോഗങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ രാജ്യം വളരെയേറെ കുതിപ്പ് കൈവരിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഭാവി ഉപയോഗം കൂടി വിലയിരുത്തിയാണ് ഈ മാറ്റങ്ങൾ.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies