ടോവിനോയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു; 'കാണെക്കാണെ' 17 ന് ഒടിടിയിൽ; ചിത്രത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങി
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

ടോവിനോയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു; ‘കാണെക്കാണെ’ 17 ന് ഒടിടിയിൽ; ചിത്രത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 11:19 pm IST
Facebook
Twitter
WhatsAppTelegram

സെപ്റ്റംബർ 17ന് റിലീസിന് ഒരുങ്ങുന്ന ചിത്രമായ കാണെക്കാണെയിലെ ‘പാൽനിലാവിൻ’ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകി, സിത്താര കൃഷ്ണകുമാറാണ് ഈ പാട്ട് പാടിയിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ സങ്കീർണ്ണതയും, അതിന്റെ വകഭേദങ്ങളുമൊക്കെ സമ്മിശ്രമായി മിന്നിമായുന്ന ചിത്രത്തിലെ പ്രതിപാദ്യ വിഷയത്തിനോട് നീതി പുലർത്തുന്ന ഒരു മനോഹര ഗാനമാണ് ‘പാൽനിലാവിൻ’. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിറയ്‌ക്കുന്ന ഈ പാട്ടിന്റെ ദൃശ്യങ്ങളിൽ ടോവിനോ തോമസ്, ശ്രുതി രാമചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട്, മാസ്റ്റർ അലോഖ് കൃഷ്ണ എന്നിവരാണ് ഭാഗമാകുന്നത്.

‘പൂമുത്തോളെ’ എന്ന ഹൃദയസ്പർശിയായ ഗാനം മലയാളികൾക്ക് സമ്മാനിച്ച രഞ്ജിൻ രാജിന്റെ മറ്റൊരു മികച്ച കമ്പോസിഷൻ ആണ് പാൽനിലാവിൻ. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഈ പാട്ടിനു ശബ്ദ മാധുര്യം നൽകിയിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്. സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രം, സെപ്റ്റംബർ 17ന് ഒ. ടി. ടി പ്ലാറ്റഫോമായ സോണി ലിവ് വഴി റിലീസ് ചെയ്യും. സോണി ലിവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണ് കാണെക്കാണെ.

ഇതിനു മുൻപ് നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കുവെച്ച ചിത്രത്തിന്റെ ഫസ്റ്റ്-ലുക്ക്‌ പോസ്റ്ററും, ടീസറും, ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി, സഞ്ജയ്‌ കൂട്ട് കെട്ടിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ ഷംസുദ്ധീനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി ജയൻ, ധന്യ മേരി വർഗീസ്സ്‌ എന്നിങ്ങനെ ഒരു മികച്ച താരനിര തന്നെ കാണെക്കാണയുടെ ഭാഗമായിട്ടുണ്ട്. ആൽബി ആന്റണി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍

അയോധ്യയില്‍ തീര്‍ഥാടകരുടെ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്കിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് തിരിച്ചടി; മുംബൈ സിറ്റിക്കെതിരായ കൊച്ചി മത്സരത്തിന് ടിക്കറ്റ് വില്‍പ്പന വൈകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies