ലക്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങൾ നൽകി ആം ആദ്മി പാർട്ടി വീണ്ടും രംഗത്ത്. വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തെ കുടുംബങ്ങൾക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് എഎപി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.
ഡൽഹി തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനമനുസരിച്ച് എല്ലാവർക്കും വൈദ്യുതി സൗജന്യമാണെന്ന് അദ്ദേഹം പറഞ്ഞു. യു പി തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ 38 ലക്ഷം കുടുംബങ്ങൾക്ക് 24 മണിക്കൂറും വൈദ്യതി ലഭ്യമാക്കുമെന്നും സിസോദിയ കൂട്ടിച്ചേർത്തു.
ഉത്തർ പ്രദേശിന് പുറമെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം എഎപി നൽകുന്നത് ഈ പതിവ് വാഗ്ദാനമാണ്. പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങൾക്കാണ് പാർട്ടി ഇതേ വാഗ്ദാനം നൽകിയിരിക്കുന്നത്.
Comments