ഭുവനേശ്വർ: പ്രധാനമന്ത്രിക്ക് ജൻമദിനാശംകൾ നേർന്ന് ലോകനേതാക്കളും കലാകാരൻമാരും. രാജ്യമൊട്ടാക്കെ വിവിധ പരിപാടികളാണ് ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി പിറന്നാൾ സമ്മാനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മോദിക്ക് ലഭിച്ചത്.
പ്രധാനമന്ത്രിയുടെ മനോഹരമായ ഛായചിത്രങ്ങളും ഡിജിറ്റൽ പെയിൻറിംഗുകളും കൊണ്ട് സമൂഹമാദ്ധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞു. എന്നാൽ വ്യത്യസ്തമായ ഒരു സമ്മാനം പ്രധാനമന്ത്രിക്ക് നൽകി വേറിട്ടു നിൽക്കുകയാണ് ഒഡീഷയിലെ ഒരു കലാകാരി.
ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ചുളള ഛായാചിത്രമാണ് മോദിക്ക് സമ്മാനമായി നൽകിയത്.ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ ഡെവലപ്പർ പ്രിയങ്ക സഹാനിയാണ് ഈ മനോഹരമായ ഛായാചിത്രത്തിന് പിന്നിൽ. അഞ്ച് തരം ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ചാണ് ഈ ഛായാചിത്രം നിർമ്മിച്ചത്. 8 അടി നീളമാണ് ഈ ഛായാചിത്രത്തിന്. ‘ഈ പെയിന്റിംഗ് നിർമ്മാണം തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ഇത് ഉണ്ടാക്കാൻ 20-25 മണിക്കൂർ എടുത്തുവെന്നും പ്രിയങ്ക സഹാനി പറയുന്നു.
ഇന്ത്യ ഒരു കാർഷിക രാജ്യമാണ്, അതിനാൽ പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ചാണ് താൻ ഈ ഛായാചിത്രം നിർമ്മിച്ചത്. ഇത് ഒഡീഷയുടെ പട്ടചിത്ര പാരമ്പര്യത്തെ സൂചിപ്പിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
മരിച്ചപോയ പിതാവ് ബിബേകാനന്ദ സാഹ്നിയിൽ നിന്നാണ് പ്രിയങ്ക സഹാനി ഈ കലാസൃഷ്ടി പഠിച്ചത്. അതിനുശേഷം ധാരാളം ചിത്രങ്ങൾ പ്രിയങ്ക ചെയ്തിട്ടുണ്ട്. ജഗന്നാഥന്റെയും സഹോദരങ്ങളുടെയും 108 അതിശയകരമായ മിനിയേച്ചർ പെയിന്റിംഗും അതിൽ ഒന്നുമാത്രം. ഇത് താൻ ചെയ്ത മറ്റൊരു മാസ്റ്റർപീസാണെന്നും പ്രിയങ്ക പറയുന്നു.
പ്രശസ്തനായ മണൽ കലാകാരൻ സുദർശൻ പട്‌നായിക് 2035 കടൽ ഷെല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു മണൽ ശിൽപമാണ് മോദിക്ക് സമർപ്പിച്ചത്.
Comments