പഞ്ചാബും കയ്യിൽനിന്ന് പോകുമോ? അമരീന്ദർ സിംഗിനോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വം: നിയമസഭാ അംഗങ്ങളുടെ നിർണ്ണായക യോഗം ഇന്ന്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചാബും കയ്യിൽനിന്ന് പോകുമോ? അമരീന്ദർ സിംഗിനോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വം: നിയമസഭാ അംഗങ്ങളുടെ നിർണ്ണായക യോഗം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 12:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :  ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ രാജി ആവശ്യപ്പെട്ട്  കോൺഗ്രസ് ഹൈക്കമാൻഡ് .  നിയമസഭാ യോഗം ഉടൻ വിളിക്കണമെന്ന പാർട്ടി എംഎൽഎമാരുടെ ആവശ്യവും ഹൈക്കമാൻറ് അംഗീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെതിരെ പാർട്ടിയിൽ  വലിയ പ്രതിഷേധം  ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻറിന്റെ രാജിസമ്മർദ്ദം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നിയമസഭാ അംഗങ്ങളുടെ അടിയന്തിര യോഗം  നടക്കുമെന്ന്  പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു ട്വീറ്റ് ചെയ്തു. പാർട്ടിയുടെ ദേശീയ നേതാക്കളായ  അജയ് മാക്കൻ, ഹരീഷ് റായ് ചൗധരി എന്നിവരും യോഗത്തിൽ പങ്കെടുക്കും.

എന്നാൽ അല്പസമയത്തിനകം   ക്യാപ്റ്റൻ അമരീന്ദർ സിംഗ്   തനിക്ക് അനുകൂലമായി നിൽക്കുന്ന  എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകൾ.  ക്യാപ്റ്റൻ അമരീന്ദർ സിംഗ്  കേന്ദ്രനേതാക്കളായ  കമൽനാഥിനോടും മനീഷ് തിവാരിയോടും  വിഷയങ്ങൾ ചർച്ചചെയ്തിട്ടുണ്ട്.   മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ പാർട്ടിയിൽ നിന്നും രാജിവെക്കാനാണ് അമരീന്ദർ സിംഗിന്റെ തീരുമാനം.

സംസ്ഥാന പാർട്ടി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും തമ്മിലുള്ള വാക്പോരിനെത്തുടർന്നാണ് പഞ്ചാബിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്.  അടിയന്തിര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്   സംസ്ഥാന പാർട്ടി എംഎൽഎമാർ  നേതൃത്വത്തിന് കത്തെഴുതിയതിനെ തുടർന്നാണ് കേന്ദ്രനേതൃത്വം വിഷയത്തിൽ ഇടപെട്ടത്.

പാർട്ടിക്ക് ചില ആഭ്യന്തര നയങ്ങളുണ്ട്. ഇതേക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ ഒരു കുഴപ്പവുമില്ല. എല്ലാവർക്കും പാർട്ടിയെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാടുണ്ടെന്നും പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി പർഗത് സിംഗ് പറഞ്ഞു.  അമരീന്ദർ സിംഗ് രാജിവെച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചർച്ചയും ഹൈക്കമാൻറിൽ  പുരോഗമിക്കുകയാണ്. അംബിക സോണി, സുനിൽ ജാക്കർ, നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക്  ഉയർന്നുവരുന്നുണ്ട്.

Tags: panchabamreendar singh
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies