പാലക്കാട് : കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി കേസിലെ പ്രതികളായ പ്രവർത്തകർക്കെതിരെ നടപടിയുമായി സിപിഎം. പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി. മറ്റ് അംഗങ്ങൾക്കെതിരെ തരംതാഴ്ത്തൽ നടപടിയുൾപ്പെടെ നേതൃത്വം സ്വീകരിച്ചിട്ടുണ്ട്.
റൈസ് പാർക്ക് കൺസോർഷ്യം സെക്രട്ടറി ആർ സുരേന്ദ്രനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സി.കെ ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. ചാമുണ്ണി ജില്ലാ കമ്മിറ്റിയിൽ തുടരും.
വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ. ബാലനെ തരംതാഴ്ത്തി. പാർട്ടി ഫണ്ട് തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബാലനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 3.5 കോടി രൂപയുടെ അഴിമതിയാണ് പ്രവർത്തകർ നടത്തിയത്.
Comments