തീവ്രവാദ ചർച്ചകൾ, ലൈംഗിക അധിക്ഷേപ ചാറ്റുകൾ.. ക്ലബ് ഹൗസ് പോലീസ് നിരീക്ഷണത്തിൽ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീവ്രവാദ ചർച്ചകൾ, ലൈംഗിക അധിക്ഷേപ ചാറ്റുകൾ.. ക്ലബ് ഹൗസ് പോലീസ് നിരീക്ഷണത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 06:51 pm IST
FacebookTwitterWhatsAppTelegram

ലോകത്തെവിടെയിരുന്നും ആശയ പ്രകടനം നടത്താൻ ചർച്ചാമുറികളൊരുക്കുന്ന വേദി.. ഈ അടുത്ത കാലത്ത് കേരളത്തിൽ തരംഗമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം.. ഓഡിയോ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിനെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്. രാഷ്‌ട്രീയവും സൗഹൃദവും മതവും തുടങ്ങി കൊർപ്പറേറ്റ് ലോകം വരെ ചർച്ചയാകുന്ന ക്ലബ് ഹൗസ് വേദിയിൽ തീവ്രവാദ ചർച്ചകളും ലൈംഗിക അധിക്ഷേപ ചാറ്റുകളും സജീവമാണെന്നാണ് പുതിയ കണ്ടെത്തൽ.. ഇതോടെ ക്ലബ് ഹൗസിൽ പിടിമുറുക്കുകയാണ് കേന്ദ്ര ഏജൻസികളും കേരള പൊലീസും..

2020 മാർച്ചിൽ ഐഒഎസ് പ്ലാറ്റ്‌ഫോമിൽ തുടങ്ങിയ ക്ലബ് ഹൗസ് അമേരിക്കയിൽ അതിവേഗമാണ് തരംഗമായത്. 2021 മേയിൽ ആൻഡ്രോയ്ഡിലേക്ക് എത്തിയതോടെ കേരളത്തിലും ക്ലബ് ഹൗസ് റൂമുകൾ ചർച്ചയായി. പൊതുവിഷയങ്ങളിൽ ഗഹനമായ സംഭാഷണങ്ങൾ സംഘടിപ്പിച്ച് സംസ്ഥാനത്ത് പൊടുന്നനെയാണ് ക്ലബ് ഹൗസ് ട്രൻഡായി മാറിയത്.

എന്നാലിപ്പോൾ ക്ലബ് ഹൗസ് റൂമുകളിൽ തീവ്രവാദ സ്വഭാവമുള്ള ചർച്ചകളും ഭീകരസംഘടനകളുടെ സാന്നിധ്യവും പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ലൈംഗിക ചാറ്റുകളും സ്ത്രീകൾക്കെതിരെ അധിക്ഷേപങ്ങളും നടത്തുന്ന സജീവ റൂമുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയിലധികമായി ക്ലബ് ഹൗസിൽ ക്ലോസ്ഡ് റൂമുകളും സജീവമാണ്. ഇവയിൽ തീവ്രവാദ സ്വഭാവമുള്ള ചർച്ചകൾ നടക്കുന്നതായും കേന്ദ്ര ഏജൻസിക്ക് വിവരം ലഭിച്ചു. തൃശൂരിലെ തീരദേശത്തുള്ള ചില നേതാക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുമായി തീവ്രവാദ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. സമാനമായ രീതിയിൽ ഡൽഹി കേന്ദ്രീകരിച്ചും ചർച്ച നടക്കുന്നതായി മിലിറ്ററി ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

18ന് മുകളിൽ എന്ന ലേബലുമായെത്തുന്ന റെഡ് റൂമുകളും ക്ലബ് ഹൗസിൽ സജീവമാണ്. സഭ്യത ലംഘിച്ച് അർദ്ധരാത്രിയിൽ സജീവമാകുന്ന റൂമുകളിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. 500 മുതൽ 1000 പേർ വരെയടങ്ങുന്ന കേൾവിക്കാരാണ് ഇത്തരം റൂമുകൾക്കുള്ളത്. ഇവിടെ നടക്കുന്ന അശ്ലീല ചർച്ചകൾ ഹണിട്രാപ്പ്, ബ്ലാക്ക് മെയിലിങ് എന്നിവയിലേക്ക് നയിച്ചേക്കാമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. യുവജനങ്ങളെ വഴിതെറ്റിക്കുന്ന, സമൂഹത്തിൽ ഭിന്നിപ്പും സപർദ്ധയും വളർത്തുന്ന ക്ലബ് ഹൗസ് റൂമുകളുടെ മോഡറേറ്റർമാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രൂപ്പുകളുടെ അഡ്മിൻമാരും സ്പീക്കർമാരും കൂടാതെ കേൾവിക്കാരും പോലീസ് നിരീക്ഷണത്തിന് വിധേയമാകും. ചർച്ചാവേദിയാകുന്ന റൂമുകളിൽ ഷാഡോ പോലീസിന്റെ നിരീക്ഷണവും ഉണ്ടായിരിക്കും. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് പരാമർശത്തിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നിരീക്ഷണം ശക്തമാക്കിയത്. മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായിരുന്നു നീക്കം. ഇതിന്റെ ഭാഗമായി ക്ലബ് ഹൗസ് റൂമുകളിൽ എത്തിയതോടെയാണ് തീവ്രവാദ ചർച്ചകളുടെയും ഗ്രൂപ്പുകളുടെയും സാന്നിധ്യം അന്വേഷണ സംഘം കണ്ടെത്തിയത്. കേരള പൊലീസിനെ കൂടാതെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, എൻഐഎ, മിലിറ്ററി ഇന്റലിജൻസ് എന്നീ ഏജൻസികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Tags: clubhouse
ShareTweetSendShare

More News from this section

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

Latest News

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies