ആലപ്പുഴ : ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് അപകടത്തിൽപ്പെട്ട് കൊറോണ രോഗി മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. പുലർച്ചെയോടെയായിരുന്നു അപകടം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി എരമല്ലൂരിലായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ ഡ്രൈവർ സന്തോഷ് ഗുരുതരാവസ്ഥയിലാണ്.
ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഭാര്യ ദേവിക എന്നിവരും ആംബുലൻസിൽ ഉണ്ടായിരുന്നു. അപകടത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്.
Comments