മലബാർ വംശഹത്യ:ഹിന്ദുക്കളെ രക്ഷിക്കാനെത്തിയത് ഗോരഖ്നാഥൻ്റെ ഭടൻമാരായ ഗൂർഖകളെന്ന് യോഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലബാർ വംശഹത്യ:ഹിന്ദുക്കളെ രക്ഷിക്കാനെത്തിയത് ഗോരഖ്നാഥന്റെ ഭടൻമാരായ ഗൂർഖകളെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 02:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മലബാറിലെ ഹിന്ദുക്കളെ രക്ഷിക്കാനെത്തിയത് ഗോരഖ്‌നാഥന്റ ഭടൻമാരായ ഗൂർഖകളെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌നാഥ് മഠത്തിന്റെ മുഖ്യ പുരോഹിതനും ആചാര്യനുമാണ് യോഗി ആദിത്യനാഥ്. മലബാറിലെ ഹിന്ദുക്കളുടെ രക്ഷകരായെത്തിയ ഗൂർഖാ പട്ടാളത്തിന്റെ ധീരതയെ യോഗി അനുമോദിക്കുകയും ചെയ്തു. 1921 ൽ മലബാർ ഹിന്ദു വംശഹത്യഅവസാനിച്ചത് ഗുർഖ പട്ടാളത്തിന്റെ വരവോടെ ആണ്. കലാപം അടിച്ചമർത്തുകയും, അക്രമകാരികളെ കീഴടക്കാൻ കഴിഞ്ഞതും ഗൂർഖ പടയാളികളുടെ ധൈര്യം മൂലം ആണെന്നും യോഗി ഓർമ്മപ്പെടുത്തുന്നു.

ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. ആ ഹിന്ദുക്കളിൽ ജന്മികളല്ലാത്ത സാധുക്കളായ നിരവധി പേർ ഉണ്ടായിരുന്നു. ഹിന്ദുക്കൾ മതം മാറാൻ വിസമ്മതിച്ചതുകൊണ്ട് മാത്രമാണോ അവരെ കൂട്ടക്കൊല ചെയ്തതെന്നും, യോഗി ചോദിച്ചു. എന്നാൽ മലബാർ കലാപത്തെ മാർക്‌സിസ്റ്റും ഇടതുപക്ഷ ചരിത്രകാരന്മാരും അവരുടെ പ്രത്യയശാസ്ത്ര വിവരണങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി ഒരു കർഷക പ്രക്ഷോഭമായി മാറ്റിയെടുക്കുകയായിരുന്നുവെന്നും യോഗി വിമർശിച്ചു. സംഘടിത വോട്ട് ബാങ്ക് മാത്രമായിരുന്നു ഇടതുപാർട്ടികളുടെ ലക്ഷ്യം.

രാഷ്‌ട്രീയക്കാർ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിലൂടെ ദക്ഷിണേന്ത്യയിലെ ഹിന്ദുവിരുദ്ധ വികാരങ്ങൾ കൂടുതൽ പ്രകോപിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായാണ് കുപ്രസിദ്ധമായ മലബാർ വംശഹത്യ ഉണ്ടായത്.

ആനി ബെസന്റ് തന്റെ ‘ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ഭാവി’ എന്ന പുസ്തകത്തിൽ മലബാർ കൂട്ടക്കൊലയിൽ ഹിന്ദുക്കളുടെ മേലുള്ള ക്രൂരതയെക്കുറിച്ചും എഴുതിയിരുന്നു. ഗൂർഖ റെജിമെന്റിലെ ധീരരായ പട്ടാളക്കാരും മറ്റ് സൈനിക വിഭാഗങ്ങളും മലബാറിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് 1921 -ൽ നടന്ന ഹിന്ദു വംശഹത്യ അടിച്ചമർത്താനും മതഭ്രാന്തന്മാരിൽ നിന്ന് അവരെ രക്ഷിക്കാനും ധീരമായി പോരാടി. അതെ, ഗോരഖ്‌നാഥന്റ ഭടൻമാരായ ഗൂർഖകൾ ആണ് കലാപകാരികളെ അടിച്ചമർത്തിയതെന്ന് യോഗി സംശയത്തിനിടയില്ലാതെ വ്യക്തമാക്കി.

ഹിന്ദുക്കളുടെ വംശഹത്യയിലേക്കും അവരുടെ സ്വത്തുവകകൾ കൊള്ളയടിച്ചതിലേക്കും നയിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെയും മാപ്പിള ലഹളയെയും ലജ്ജയില്ലാതെ വെള്ളപൂശുന്നത് തികച്ചും നിർഭാഗ്യകരമാണ്. ചിലർ ഇതിനെ മാപ്പിള കലാപം എന്ന് വിളിച്ചു, മറ്റുള്ളവർ ഇതിനെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പരാജയത്തിൽ മുസ്ലീങ്ങളുടെ കോപത്തിന്റെ പ്രത്യാഘാതവും പ്രഭാവവും എന്ന് വിളിച്ചുവെന്നും യോഗി പറഞ്ഞു.

സ്വാതന്ത്ര്യസമരമായും കാർഷിക കലാപമായും മാപ്പിളലഹളയായും വിശേഷിപ്പിക്കപ്പെട്ട മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട് തികഞ്ഞെങ്കിലും കലാപത്തിന്റെ ദു:ഖസ്മരണകൾ ഇനിയും മാഞ്ഞുപോയിട്ടില്ല. മതം വ്യത്യസ്തമായതു കൊണ്ട് മാത്രം നൂറുകണക്കിന് ഹിന്ദുക്കൾ കലാപകാരികളാൽ കൂട്ടക്കശാപ്പിന് വിധേയരായി.നാൽപതോളം പേരെ കഴുത്തു വെട്ടി കിണറ്റിലിട്ട തുവ്വൂരിലെ ദുരന്തം പോലെ നിരവധി അക്രമസംഭവങ്ങൾ ഈ ലഹളയ്‌ക്കു പറയാനുണ്ട്.

ഒരു ലക്ഷത്തോളം ഹിന്ദുക്കൾ അഭയാർത്ഥികളായി കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും പലായനം ചെയ്തു. മകന്റെയും സഹോദരന്റെയും ഭർത്താവിന്റെയും മുന്നിൽവച്ച് നൂറു കണക്കിന് സ്ത്രീകൾ മാനഭംഗത്തിനിരയായി. നിരവധി പേർ കിണറ്റിൽ ചാടി മരിച്ചു. ഗർഭിണിയുടെ വയർ കീറുന്നതുൾപ്പെടെയുള്ള ബീഭത്സമായ സംഭവങ്ങൾ പോലുമുണ്ടായി. ഹൃദയത്തിലേറ്റിയ സ്വന്തം സംസ്‌കാരത്തെ ജീവനു വേണ്ടി പലർക്കും വലിച്ചെറിയേണ്ടി വന്നു . അതെ ഏറനാട് വള്ളുവനാട് പ്രദേശങ്ങളിലെ ഹിന്ദു സമൂഹത്തിന് നേരിടേണ്ടി വന്നത് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും അഭിശപ്തമായ നിമിഷങ്ങളായിരുന്നു.

Tags: yogi adhithyanth
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies