ശ്രീരാമനാൽ പരമശിവൻ വാണരുളുന്ന ദേശം.. രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രം..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമനാൽ പരമശിവൻ വാണരുളുന്ന ദേശം.. രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 08:53 pm IST
Facebook
Twitter
WhatsAppTelegram

രാമേശ്വരം ക്ഷേത്രം രാവണ നിഗ്രഹത്തിനൊരുങ്ങിയ ശ്രീരാമചന്ദന് അനുഗ്രഹാശിസ്സുകൾ നൽകിയ ഭഗവാൻ ശ്രീപരമേശ്വരൻ വാണരുളുന്ന ക്ഷേത്രം .. രാവണനെ നിഗ്രഹിച്ചതിനു ശേഷം ശ്രീരാമൻ സീതയുമായി മടങ്ങിയെത്തിയപ്പോൾ ഭാരതത്തിൽ ആദ്യമായി കാലുകുത്തിയ ഇടം..ചരിത്രവും പുരാണവും ഇതിഹാസവും കൂടിക്കലർന്ന , ഭാരതത്തിന്റെ ആത്മീയ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യഭൂമി. പിതൃകർമങ്ങൾക്ക് പ്രസിദ്ധമായ രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രം.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ നിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ട് പാമ്പൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന തീർത്ഥാടന ഭൂമിയാണിത്.. ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന രാമേശ്വരത്തിന്റെ സ്ഥാനം മന്നാർ കടലിടുക്കിലാണ്. വൈഷ്ണവരും ശൈവരും ഒരുപോലെയെത്തുന്ന തീർത്ഥാടന കേന്ദ്രമാണിവിടം. പതിനഞ്ചേക്കർ വിസ്തീർണത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമ ചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്നുവെന്നാണ് ഐതിഹ്യം..

രാവണനെ വധിച്ച ശ്രീരാമചന്ദ്രൻ സീതയുമായി ഭാരതത്തിലെത്തിയേപ്പാൾ പൂജകൾ നടത്താനായി ഇവിടെ ശിവക്ഷേത്രം അന്വേഷിച്ചു. രാവണനെ നിഗ്രഹിച്ചതിന്റെ പരിഹാര കർമങ്ങൾ ശിവക്ഷേത്രത്തിൽ നടത്തണമെന്നായിരുന്നു ആചാര്യൻമാരുടെ നിർദേശം. തുടർന്ന് രാമനിവിടെ ഒരു ക്ഷേത്രം പണിതു. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തിനായി ഹനുമാനെ കൈലാസത്തിലേക്ക് അയച്ചു. എന്നാൽ മുഹൂർത്തമായിട്ടും അദ്ദേഹം എത്തിയില്ല. തുടർന്ന് സീത തന്റെ കൈകളാൽ നിർമിച്ച ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ഇതറിഞ്ഞ് ശിവലിംഗവുമായി എത്തിയ ഹനുമാൻ ദുഃഖിതനായി. അതിനാൽ ഇന്ന് കാണുന്ന രാമനാഥ സന്നിധിക്ക് വടക്കായി ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം രാമൻ പ്രതിഷ്ഠിച്ചു. ഇവിടം വിശ്വനാഥ സന്നിധിയെന്നാണ് അറിയപ്പെടുന്നത്.

രാമേശ്വരത്ത് നിന്നും ലങ്കയിൽ എത്തിച്ചേരുന്നതിനായി വാനരസേനയുടെ സഹായത്തോടെ ശ്രീരാമൻ പാലം പണിതുവെന്നാണ് വിശ്വാസം. രാമായണത്തിൽ ഇത് സേതുബന്ധനമായി പരാമർശിക്കപ്പെടുന്നു. ഇന്ത്യയെയും ലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രാമസേതു അഥവാ ആദംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന പാലമാണിത്. അതുപോലെ പാലത്തിന്റെ നിർമാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രത്താൽ അടയാളപ്പടുത്തിയെന്നും അവിടമാണ് ഇന്നത്തെ ധനുഷ്‌കോടിയായതെന്നും പറയപ്പെടുന്നു. രാമേശ്വരത്ത് നിന്നു 18 കിലോമീറ്റർ അകലെയാണ് ധനുഷ്‌കോടി.

ക്ഷേത്രത്തിനുള്ളിലെ പ്രദക്ഷിണ വഴികൾ ഏറെ പ്രശസ്തമാണ്.. മൂന്നാം ഇടനാഴി അതിന്റെ ദൈർഘ്യത്തിന്റെ സവിശേഷതയാൽ കീർത്തിക്കേട്ടതുമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയാണിത്. എണ്ണിയാൽ തീരാത്ത കാഴ്ചക്കൂട്ടുകളുടെ നഗരമാണ് രാമേശ്വരം. ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുന്ന രാമേശ്വരത്ത് മാത്രം 64 ക്ഷേത്രങ്ങളുണ്ട്. രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് വരെയാണ് രാമനാഥ ക്ഷേത്രത്തിൽ ദർശന സമയം. ഇവിടെയെത്തുന്നവർ സന്ദർശിക്കുന്ന മറ്റ് 13 പ്രധാന തീർത്ഥാടന സ്ഥാനങ്ങളാണുള്ളത്.

രാമന്റെ പാദങ്ങൾ പതിഞ്ഞ ഗന്ധമാദന പർവതം..

ശ്രീരാമനെ അഭയം പ്രാപിച്ച വിഭീഷണനെ രാമൻ ലങ്കാപതിയായി കിരീടധാരണ നടത്തിയ ഇടം.. വിഭീഷണ പട്ടാഭിഷേകം നടന്ന ശ്രീ കോദണ്ഡരാമക്ഷേത്രം..

രാമസേതു നിർമാണത്തിന് ഉപയോഗിച്ചിരുന്ന കല്ലുകൾ പ്രദർശിപ്പിച്ച സ്ഥലം ആഞ്ജനേയക്ഷേത്രം..

പിതൃക്കൾക്ക് ബലിതർപ്പണവും പൂജകളും നടത്തുന്ന അഗ്‌നിതീർത്ഥം..

സേതുറോഡിൽ സ്ഥിതിചെയ്യുന്ന രാമതീർത്ഥം ലക്ഷ്മണതീർത്ഥം സീതാ തീർത്ഥം..

രാവണ നിഗ്രഹം കഴിഞ്ഞെത്തിയ രാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമായി കണക്കാക്കുന്ന ജഡായു തീർത്ഥം..

ദർഭപുല്ലിൽ ശ്രീരാമൻ ശയിക്കുകയും സമുദ്ര രാജാവായ വരുണനെ സ്മരിക്കുകയും ചെയ്തതായി കരുതുന്ന തിരുപുല്ലാണി..

ശ്രീരാമൻ ഒമ്പത് ശിലകളെ നവഗ്രഹങ്ങളായി സങ്കൽപ്പിച്ച് കടലോരത്ത് സ്ഥാപിച്ചതായി കരുതുന്ന ദേവീപട്ടണം..

ഇന്ത്യയിലെ നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം. വടക്ക് ബദ്‌രീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിങ്ങനെയാണിത്. ഇതിൽ മൂന്നും വൈഷ്ണവ മൂർത്തികളാണ്. രാമേശ്വരത്ത് മാത്രമാണ് ശിവ പ്രതിഷ്ഠ. ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

Tags: RAMESWARAM
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies