കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സൂചന. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ തിങ്കളാഴ്ച ചോദ്യം ചെയ്യും.
കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ ബാബു- സൂസൻ ദമ്പതികളുടെ ഏക മകൻ ഇഹാനാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. അവശനിലയിൽ കണ്ടതോടെ കുട്ടിയെ ദമ്പതികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവ സമയത്ത് സൂസൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് റിജോയെ വിളിച്ചുവരുത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുള്ളതായി കണ്ടെത്തിയത്.
മാതാ പിതാക്കളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പോലീസ് പറഞ്ഞു. സൂസന് മാനസിക ആസ്വാസ്ഥ്യം ഉള്ളതായാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.
Comments