രാജ്യത്തിന് നഷ്ടമായ അമൂല്യ നിധികൾ തിരിച്ചെത്തിച്ച് മോദി...വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന് നഷ്ടമായ അമൂല്യ നിധികൾ തിരിച്ചെത്തിച്ച് മോദി…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 04:54 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: നയതന്ത്ര ചർച്ചയിലും യുഎന്നിലെ പ്രസംഗത്തിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല പ്രധാനമന്ത്രിയുടെ ഇത്തവണത്തെ അമേരിക്കൻ സന്ദർശനം. അമേരിക്ക കൈമാറിയ കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കളുമായാണ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള 157 പുരാവസ്തുക്കളാണ് യുഎസ് പ്രധാനമന്ത്രിക്ക് കൈമാറിയത്.

ഇന്ത്യയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള പുരാവസ്തുക്കൾ തിരികെ എത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് അമൂല്യവസ്തുക്കൾ രാജ്യത്തിന് തിരികെ ലഭിച്ചിരിക്കുന്നത്. തമിഴ്നാട്, മധ്യപ്രദേശ്, ജമ്മു കശ്മീർ, ആന്ധ്ര പ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളാണ് കൂടുതലായി വിദേശ രാജ്യങ്ങളിലേക്ക് പല കാലഘട്ടങ്ങളിലായി കടത്തിക്കൊണ്ട് പോയത്.

അമേരിക്ക, ഓസ്‌ട്രേലിയ,സിംഗപ്പൂർ,ജർമ്മനി,കാനഡ,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്‌ക്ക് കടത്തിയ പുരാവസ്തുക്കൾ തിരികെ കൊണ്ടുവരുന്നതിന്റെ പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. 2014 നും 2021 നും ഇടയിൽ ഇരുന്നൂറിലധികം പുരാവസ്തുക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിൽ നിന്നായി ഇന്ത്യയിലേയ്‌ക്ക് മടക്കികൊണ്ടുവന്നത്. മുൻപ് വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുമായി ബന്ധപ്പെട്ട ശിൽപങ്ങളും ചിത്രങ്ങളും പുരാവസ്തുക്കളും തിരികെ എത്തിച്ചിരുന്നു. 2.2 മില്യൺ ഡോളർ വിലമതിക്കുന്ന കലാസൃഷ്ടികൾ മടക്കി നൽകുമെന്ന് ഓസ്‌ട്രേലിയ കേന്ദ്ര സർക്കാറിന് ഉറപ്പ് നൽകി.

അമേരിക്ക കൈമാറിയ 157 പുരാവസ്തുക്കളിൽ കൂടുതലും 11-ാം നൂറ്റാണ്ട് മുതൽ 14-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ നിർമ്മിതികളാണ്. ഏകദേശം 45 പുരാതനവസ്തുക്കൾ ബിസിഇ കാലഘട്ടത്തുള്ളതാണ്.വിവിധ ലോഹ സങ്കരങ്ങൾ,കല്ലുകൾ,കളിമണ്ണ് എന്നിവകൊണ്ടുള്ള പ്രതിമകളും കൈമാറ്റം ചെയ്തവയിൽ ഉൾപ്പെടുന്നു. ഹിന്ദു മതവുമായി ബന്ധപ്പെട്ട 60 ചെറുപ്രതിമകളും ബുദ്ധമതവും ജൈനമതവുമായി ബന്ധപ്പെട്ട 25 രൂപങ്ങളും തിരികെ ലഭിച്ചു. ലക്ഷ്മി നാരായണ വിഗ്രഹം, വ്യത്യസ്ത ബുദ്ധ പ്രതിമകൾ,വിഷ്ണു വിഗ്രഹങ്ങൾ, ശിവപാർവ്വതി വിഗ്രഹങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

പത്താം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തീർത്ത രേവാന്തയുടെ 8.5 സെന്റിമീറ്റർ പ്രതിമായാണ് പ്രധാനം. പത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച നടരാജ വെങ്കല പ്രതിമ, സമഭംഗയിലെ ദമ്പതികൾ, ചൗരി വഹിക്കുന്നയാൾ, ഡ്രം ഉപയോഗിക്കുന്ന സ്ത്രീ എന്നിവരുടെ രൂപങ്ങളും മടക്കിയെത്തിയതിൽ അമൂല്യ വസ്തുക്കളാണ്. പതിനെട്ടാം നൂറ്റാണ്ടിലെ വാളും ശിലാഫലകങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. ബ്രഹ്‌മാവ്, രഥം ഓടിക്കുന്ന സൂര്യൻ, വിഷ്ണു, വിഷ്ണുവിന്റെ ഭാര്യമാർ, ശിവൻ ദക്ഷിണാമൂർത്തി, നൃത്തം ചെയ്യുന്ന ഗണപതി, ബുദ്ധൻ, ബോധിസത്വ മജുശ്രീ, താര, ജൈന തീർഥങ്കര, പദ്മാസന തീർഥങ്കര, ജൈന ചൗബിസി എന്നിവയാണ് തിരികെ എത്തിച്ച പുരാവസ്തുക്കൾ.

അമൂല്യ വസ്തുക്കളുടെ മോഷണം,അനധികൃത കച്ചവടം, സാംസ്‌കാരിക വസ്തുക്കളുടെ കടത്ത് എന്നിവയ്‌ക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് പുരാവസ്തുക്കൾ തിരികെ ഏൽപ്പിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അമേരിക്കൻ നടപടിയെ നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു.

Tags: Narendra Modicanada-indiajoe bydenpm narendra modiINDIA-AUSTRALIA
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies