ടോക്കിയോ: ജപ്പാനിൽ പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരമേൽക്കും. യോഷി ഗിതേ സുഗ സ്വയം സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ കിഷിദ സ്ഥാനമേൽക്കുന്നത്. ഒരു വർഷം മാത്രമാണ് ഷിൻസോ ആബേയ്ക്ക് ശേഷം ചുമതലയേറ്റ യോഷിഹിതെ സുഗ ഭരണ സാരഥ്യം വഹിച്ചത്.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കിഷിദയുടെ സ്ഥാനാരോഹണം എൽ.ഡി.പിയ്ക്ക് മേൽകൈ നൽകുമെന്നാണ് സൂചന. ഒളിമ്പിക്സ് നടത്തിപ്പിൽ ഭരണകക്ഷിക്കുണ്ടായ ക്ഷീണം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
മുൻ വിദേശകാര്യമന്ത്രിയാണ് കിഷിദ. താരോ കോനോവിനെ വോട്ടെടുപ്പിൽ മറികടന്നാണ് 64കാരനായ ഫൂമിയോ കിഷിദ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. വടക്കൻ കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ ഭീഷണിയും കൊറോണമൂലമുള്ള സാമ്പ ത്തിക തകർച്ചയും കിഷിദയ്ക്ക് മുന്നിലെ ശക്തമായ വെല്ലുവിളികളാണ്.
Comments