കണ്ണൂർ : മട്ടന്നൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എസ്ഡിപിഐ പ്രവർത്തകരായ താളിക്കണ്ടി നൗഷാദ്, മുനീർ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
മാലൂർ സ്വദേശി വള്ളുമ്മൽ സുനിലിനെയാണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. 2002 സെപ്തംബർ 24 നായിരുന്നു സംഭവം. കൃത്യം നടക്കുമ്പോൾ പ്രതികൾ എൻഡിഎഫിൽ ആയിരുന്നു.
വധശ്രമത്തിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും മതസ്പർദ വളർത്തി അക്രമിക്കാൻ ശ്രമിച്ചതിന് 153 എ പ്രകാരം ഒരു വർഷവുമാണ് തടവ് ശിക്ഷ.കേസിലെ മൂന്നാം പ്രതി പി.മുഹദമ്മലി വിദേശത്തായതിനാൽ ഇയാളുടെ വിധി പറയുന്നത് മാറ്റിവെച്ചു.
Comments