ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഗ്രാമീണർക്കൊപ്പം നൃത്തം ചെയ്യുന്ന കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ നിയമമന്ത്രി നല്ലൊരു നർത്തകൻ കൂടിയാണ് എന്നാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ച് കുറിച്ചത്. വിവേകാനന്ദ കേന്ദ്ര വിദ്യാലയ പദ്ധതിയുടെ ഭാഗമായി അരുണാചൽ പ്രദേശിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
അരുണാചലിലെ കസലാങ് എന്ന ഗ്രാമം സന്ദർശിച്ചപ്പോൾ അവിടുത്തെ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചത് നാടൻപാട്ട് പാടിയും പരമ്പരാഗത നൃത്തം ചെയ്തുമാണ്. ഇതിനിടെയാണ് മന്ത്രിയും അവിടത്തെ ജനങ്ങൾക്കൊപ്പം കൂടിയത്. നൃത്ത വീഡിയോ മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചതോടെ വൈറലായി. ഈ വീഡിയോയാണ് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ ‘നമ്മുടെ നിയമമന്ത്രി കിരൺ റിജിജു നല്ലൊരു നർത്തകൻ കൂടിയാണ്. അരുണാചലിലെ ജനങ്ങളുടെ വർണാഭമായ സംസ്കാരം കാണാനായതിൽ സന്തോഷം’.
Our Law Minister @KirenRijiju is also a decent dancer!
Good to see the vibrant and glorious culture of Arunachal Pradesh… https://t.co/NmW0i4XUdD
— Narendra Modi (@narendramodi) September 30, 2021
Comments