കൊട്ടാരക്കര: സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കൊട്ടാരക്കര ഏരിയ കമ്മറ്റിക്ക് കീഴിലെ ചെമ്പൻപൊയ്ക ബ്രാഞ്ച് സമ്മേളനത്തിലാണ് സംഭവം. സ്ത്രീകൾ അടക്കമുളളവരുടെ സാന്നിധ്യത്തിലായിരുന്നു ഉന്തും തളളും ഉണ്ടായത്.
ബ്രാഞ്ചിൽ അംഗത്വമില്ലാത്ത രണ്ടു പേർ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയുളള തർക്കമാണ് തർക്കത്തിലും സംഘർഷത്തിലും കലാശിച്ചത്. ഇതിനിടെ പ്രവർത്തകരിൽ ഒരാൾ കത്തി വീശിയതും പരിഭ്രാന്തി പരത്തി. സംഘർഷത്തെ തുടർന്ന് സമ്മേളനം നിർത്തിവെച്ചു.
സംഘർഷത്തിന്റെ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉന്തിനും തളളിനും ഇടയ്ക്ക് സമ്മേളനത്തിനെത്തിയ സ്ത്രീകൾ പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.
ഒപ്പമുണ്ടായിരുന്നവർ ഇടപെട്ട് പ്രശ്നകാരികളെ തിരിച്ചയച്ചതോടെയാണ് രംഗം ശാന്തമായത്.
സംഭവത്തിൽ പാർട്ടി കൊല്ലം ജില്ലാ നേതൃത്വത്തിന് ഒരു വിഭാഗം പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
Comments