മീ-ടൂ ക്യാമ്പയിനിൽ വനിത അഭിഭാഷകരുടെ നടപടികൾ പ്രശംസനീയം; ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മീ-ടൂ ക്യാമ്പയിനിൽ വനിത അഭിഭാഷകരുടെ നടപടികൾ പ്രശംസനീയം; ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 04:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ വനിതാ അഭിഭാഷകരെ പ്രശംസിച്ച് സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ആഗോളത്തലത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച മീ-ടൂ ക്യാമ്പയിനിൽ വനിതാ അഭിഭാഷകർ ചെലുത്തിയ സ്വാധീനത്തെയും നടപടികളെയുമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രശംസിച്ചത്. ശാരീരികവും മാനസികവുമായ ലൈംഗിക അതിക്രമങ്ങൾ നേരിട്ടവർക്ക് തുറന്നു പറച്ചിൽ നടത്തുന്നതിനും നിയമസഹായം ലഭ്യമാക്കുന്നതിനുമുള്ള ക്യാമ്പയിനാണ് മീ-ടൂ.

ഒരു പ്രത്യേക പ്രശ്‌നത്തിൽ കേന്ദ്രീകരിച്ച് കേസുകൾ തീർപ്പാക്കുന്നത് ആ വിഷയത്തിൽ നിയമസഹായം ഉറപ്പുവരുത്തി സ്വയം സമർപ്പിക്കുന്നതിന് സഹായകരമാകും. മീ-ടൂവിലൂടെ ലൈംഗിക അതിക്രമങ്ങളുടെ ഭാഗമായ സ്ത്രീകൾക്ക് വേണ്ടി യുവ വനിതാ അഭിഭാഷകർ രംഗത്തുവന്നത് ഇതിനൊരു ഉദാഹരണമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരത്തിൽ ട്രാൻസ് വ്യക്തികൾക്കായും അഭിഭാഷകർ രംഗത്ത് വരണം. അവരുടെ പ്രശനങ്ങൾക്ക് മുൻതൂക്കം നൽകുന്ന കേസുകൾ കൂടുതലായി പരിഗണിക്കണം. സ്വന്തം കുടുംബത്തിന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ അവർ നേരിടുന്ന സാമൂഹിക പീഡനങ്ങൾക്ക് പരിഹാരമുണ്ടാകണം. ഇത്തരം വിഭാഗക്കാർക്ക് നിയമസഹായം ലഭിക്കാൻ പ്രയാസമാണ്. അതിനാൽ ഇത്തരം വിഭാഗക്കാരുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധയൂന്നാൻ അഭിഭാഷകർ തയ്യാറാകണമെന്നും ചന്ദ്രചൂഡ് പറഞ്ഞു.

സുപ്രീം കോടതി ജഡ്ജ് എസ്.കെ കൗളും ചന്ദ്രചൂഡിന്റെ നിർദേശത്തെ പിന്തുണച്ചു. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട ജനതയ്‌ക്ക് നിയമസേവനങ്ങൾ ലഭ്യമാകാൻ നിരവധി തടസങ്ങളുണ്ട്. സമീപിക്കാനുള്ള സാധ്യതകളുടെ കുറവും ചിലവ് താങ്ങുന്നതിനുള്ള ബുദ്ധിമുട്ടും പ്രധാന തടസമാണ്. പല കേസുകളും വർഷങ്ങൾ നീളുന്നതും ഒരു കാരണം തന്നെ. സമൂഹത്തിലെ ഇത്തരം വിഭാഗക്കാർക്ക് സഹായമാകുന്നതാണ് ജസ്റ്റിസ് മുന്നോട്ടുവച്ച നിർദേശമെന്നും എസ്.കെ കൗൾ അഭിപ്രായപ്പെട്ടു.

ദേശീയ നിയമസേവന അതോറിറ്റി സംഘടിപ്പിച്ച ‘പാൻ ഇന്ത്യ ലീഗൽ അവെയർനെസ്സ് ആൻഡ് ഔട്ട്‌റീച്ച് ക്യാമ്പയിൻ’ ഉദ്ഘാടന വേദിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെയും എസ്.കെ കൗളിന്റെയും പരാമർശം. നിയമസംവിധാനങ്ങളെ കുറിച്ചുള്ള അവബോധം രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിനാണിത്. വരുന്ന ആറ് ആഴ്ചകൾ ക്യാമ്പയിൻ നടക്കും.

Tags: Justice DY Chandrachud
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies