കാഠ്മണ്ഡു: നേപ്പാളിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിലാണ് അപകടം സംഭിച്ചത്. രാജ്യത്ത് ആഭ്യന്തര വിമാന സർവ്വിസ് നടത്തുന്ന ശ്രീ എയർലൈൻസിന്റെ വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്.
അപകടത്തിൽ ജീവഹാനിയോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അപകട ശേഷവും വിമാനത്താവളം പ്രവർത്തനക്ഷമായി തുടരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
Comments