തൊഴിലാളിയെ വംശീയമായി പീഡിപ്പിച്ചു; ടെസ്ലയ്ക്ക് 137 മില്ല്യൻ ഡോളർ പിഴ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തൊഴിലാളിയെ വംശീയമായി പീഡിപ്പിച്ചു; ടെസ്ലയ്‌ക്ക് 137 മില്ല്യൻ ഡോളർ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 07:50 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: തൊഴിലാളിയെ വംശീയമായി പീഡിപ്പിച്ച കേസിൽ ടെസ്ലയ്‌ക്ക് 137 മില്ല്യൻ ഡോളർ പിഴ. സാൻ ഫ്രാൻസിസ്‌കോ ഫെഡറൽ കോടതിയാണ് ടെസ്ലയ്‌ക്കുമേൽ പിഴ ചുമത്തിയത്. അഞ്ച് വർഷം മുൻപ് നടന്ന സംഭവത്തിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.

2015 മുതൽ 2016 വരെ ടെസ്ലയുടെ നിർമ്മാണശാലയിൽ ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്ത ഓവൻ ഡയസാണ് നിർമ്മാതാക്കൾക്കെതിരേ പരാതി നൽകിയത്. കറുത്ത വർഗ്ഗക്കാരോട് കമ്പനിയുടെ നിർമ്മാണശാലകളിൽ ഉൾപ്പെടെ വർണ്ണവിവേചനം നിലനിൽക്കുന്നു. ടെസ്ലയുടെ ഫ്രീമോണ്ടിലുള്ള ഫാക്ടറിയിൽ കറുത്ത വർഗ്ഗക്കാരോട് ഇത്തരത്തിൽ വലിയ രീതിയിലുള്ള വേർതിരിവാണ് മറ്റ് തൊഴിലാളികൾ കാണിക്കുന്നതെന്ന് ഓവൻ ഡയാസ് കോടതിയെ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ കോടതി സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയും ഓവൻ ഡയാസിന്റെ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കോടതി ടെസ്ലയ്‌ക്കുമേൽ 137 മില്ല്യൻ ഡോളർ പിഴ ചുമത്തി. കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ നിത്യവും ഇത്തരത്തിൽ കറുത്ത വർഗ്ഗക്കാരോട് വംശീയ വിവേചനം കാണിക്കുന്നു എന്നാണ് കോടതി മനസിലാക്കിയത്. ഇവരോട് ആഫ്രിക്കയിലേയ്‌ക്ക് തിരികെ പോകാനും മറ്റ് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. കറുത്ത വർഗ്ഗക്കാരോട് ടെസ്ലയ്‌ക്കുള്ള വർണ്ണ വിവേചനം ഇതിലൂടെ പുറത്തു വന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു.

ലോകം മാറ്റത്തിന്റെ പാതയിലാണെങ്കിലും വർണ്ണ വിവേചനം നിലനിൽക്കുന്നു. ഇലക്ട്രിക് കാറുകൾ നിർമ്മിച്ച് വാഹന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ടെസ്ലയുടെ പ്രവൃത്തി ലജ്ജാവഹമാണെന്ന് കോടതി പറഞ്ഞു.

ഓവന്റെ പരാതിയിൽ ടെസ്ല ആദ്യം പ്രതികരിച്ചില്ല. കോടതി നടപടിയെ തുടർന്നാണ് നിർമ്മാതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്. പരാതിക്കാരന്റെ ആരോപണം ശരിവെച്ചിരിക്കുകയാണ് ടെസ്ല. 2015 മുതൽ 2016 വരെ നിർമ്മാതാക്കളുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. കമ്പനിയുടെ 10 ശതമാനം സംവരണവും കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി നീക്കിവെച്ചിട്ടുണ്ടെന്നാണ് നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നത്. തൊഴിലാളികളുടെ പരാതികൾ ഉടനടി പരിഹരിക്കാൻ കമ്പനിയിൽ പ്രത്യേക തൊഴിലാളി സൗഹൃദ ടീമിനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിർമ്മാതാക്കൾ അറിയിച്ചു.

Tags: tesla
ShareTweetSendShare

More News from this section

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies