അബുദാബി: പ്ലേ ഓഫിലെത്താൻ കഴിയാതെ പുറത്താകുമ്പോഴും മുംബൈയ്ക്ക് ആശ്വസിക്കാൻ ഒരു വിജയം. 236 റൺസ് വിജയലക്ഷ്യം ഉയർത്തിയ മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ സൺറൈസേഴ്സിനായില്ല. 200 റൺസ് മറികടക്കാൻ പോലും കഴിയാതെയാണ് ഹൈദരാബാദ് കീഴടങ്ങി.
ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണ് മുംബൈ ഈ മത്സരത്തിലൂടെ നേടിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു മുംബൈ കൂറ്റൻ സ്കോർ. ഇഷാൻ കിഷന്റെ 84 റൺസും സൂര്യകുമാറിന്റെ 82 റൺസുമാണ് മുംബൈയുടെ സ്കോർ 200 കടത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും മികച്ച തുടക്കം നൽകി. വെറും 16 പന്തുകളിൽ നിന്നാണ് കിഷൻ അർദ്ധസെഞ്ചുറി നേടിയത്.
അവസാന ഓവറുകളിൽ സൂര്യകുമാർ യാദവ് നടത്തിയ പ്രകടനം സ്കോർ നില 200 കടക്കാൻ സഹായിച്ചു. 40 പന്തുകളിലാണ് സൂര്യകുമാർ യാദവ് 82 റൺസെടുത്തത്. അതേസമയം എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുക്കാൻ മാത്രമേ ഹൈദരാബാദിന് കഴിഞ്ഞുള്ളൂ.. ഇരുടീമുകളും പ്ലേ ഓഫ് കാണാതെയാണ് യുഎഇയിൽ നിന്ന് മടങ്ങുന്നത്.
Comments