മുംബൈ: സിന്ധുദുർഗ് ജില്ലയിൽ പുതുതായി നിർമ്മിച്ച ചിപ്പി വിമാനത്താവളം ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഉപമുഖ്യമന്ത്രി അജിത് പവാർ, റവന്യൂ മന്ത്രി ബാലാസാഹേബ് തോറാട്ട്, പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ, കേന്ദ്ര മൈക്രോ, ചെറുകിട, വ്യവസായ മന്ത്രി നാരായൺ റാണെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
‘ഇത് ചരിത്ര നിമിഷമാണ്. ഈ വിമാനത്താവളം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകും’ സിന്ധുദുർഗ് ജില്ലയിലെ രക്ഷാധികാരി ഉദയ് സാമന്ത് പറഞ്ഞു.
മനോഹരമായ ഭൂപ്രകൃതിയും, പുരാതനമായ ക്ഷേത്ര സമുചയങ്ങളും, ചരിത്രമുറങ്ങുന്ന കോട്ടകളും കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ് കൊങ്കൺ. പുതിയ വിമാനത്താവളം പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ വടക്കൻ കർണാടകയിലേയ്ക്കും, പശ്ചിമ മഹാരാഷ്ട്രയിലയ്ക്കും, ഗോവയിലേയ്ക്കും ഉള്ള യാത്ര സുഗമമാക്കാൻ വിമാനത്താവളം സഹായിക്കും.
Comments