തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 17 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണിത്.
50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപവും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്.
ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് കടലിൽ പ്രവേശിക്കാനാണ് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments