ഭാരത് മാതാ കീ ജയ് വിളികളോടെ ധീരസൈനികന് അന്ത്യോപചാരം അർപ്പിച്ച് ആയിരങ്ങൾ: വൈശാഖിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരത് മാതാ കീ ജയ് വിളികളോടെ ധീരസൈനികന് അന്ത്യോപചാരം അർപ്പിച്ച് ആയിരങ്ങൾ: വൈശാഖിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 12:47 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ധീര സൈനികൻ വൈശാഖിന് ജന്മനാടിന്റെ വിട. ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം കുടവെട്ടൂർ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നിരവധി പേരാണ് വൈശാഖിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

ഇന്നലെ രാത്രി ഒൻപതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. കേണൽ മുരളി ശ്രീധരൻ സേനയെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. ഇദ്ദേഹത്തിൽ നിന്നും വൈശാഖിന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകൻ മിഥുൻ ഭൗതിക ദേഹം ഏറ്റുവാങ്ങി. പാങ്ങോട് മിലിട്ടറി ക്യാമ്പിൽ സൂക്ഷിച്ച ശേഷം ഇന്ന് രാവിലെയാണ് ജന്മനാടായ കൊല്ലത്തേയ്‌ക്ക് എത്തിച്ചത്. മന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെയാണ് വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ പൂഞ്ചിൽ വീരമൃത്യുവരിച്ചത്. പൂഞ്ചിലെ സേവനം അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാൻ എച്ച് വൈശാഖ്. കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ ബീന ദമ്പതികളുടെ മൂത്ത മകനാണ് അദ്ദേഹം.

24 കാരനായ വൈശാഖിന്റെ സ്വപ്നമായിരുന്ന വീട് യാഥാർത്ഥ്യമായത് 6 മാസങ്ങൾക്ക് മുമ്പാണ്. വൈശാഖ് 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. അഞ്ചു വർഷം മുമ്പാണ് ഇന്ത്യൻ ആർമിയിലെ മെക്കനൈസ് ഇൻഫെന്ററി റെജിമെന്റിൽ വൈശാഖ് ജോലിയിൽ പ്രവേശിച്ചത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും.

Tags: vaishakh
Share
Tweet
SendShare

More News from this section

സിനിമ കാണാനെത്തിയ പൊലീസുകാരൻ തിയറ്ററിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരന് ക്രൂര മർദനം; കൈകാലുകൾ കെട്ടിയിട്ട് കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിച്ചു; നഖത്തിനിടയിൽ ഈർക്കിൽ കുത്തിക്കയറ്റി; കുട്ടി രക്ഷപ്പെട്ടത് സാഹസികമായി

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ; നടപടി നവ്യ ഹരിദാസിന്റെ പരാതിയിൽ

മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി ജി. സുധാകരൻ; ‘ഒറ്റയ്‌ക്ക് മത്സരിച്ചാലും 10 മുതൽ 25 സീറ്റ് വരെ നേടും, സിപിഎമ്മിനും കോൺഗ്രസിനും പോലും കഴിയില്ല’

‘കീർത്തന നുണ പറയുകയാണ്, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; റിമാൻഡിലുള്ള അധ്യാപിക കാവ്യയെ കോടതിയിൽ ഹാജരാക്കി

‘മൂന്ന് വർഷം മുമ്പാണ് ലേക്കർ ഇന്ത്യയ്‌ക്കായി ഡോ. അനീസിന്റെ പേരിൽ വാടകയ്‌ക്ക് എടുത്തത്, വീണാ വിജയനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ  നൽകില്ലായിരുന്നു’: ഒറ്റമുറി കടയുടെ ഉടമ

Latest News

‘ഇപ്പൊ പാർട്ടി പരിപാടിക്ക് ആളെ കൂട്ടാൻ ഇതൊക്കെ വേണം, അധഃപതനത്തിന്റെ അങ്ങേയറ്റം’!!! ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെ പരിപാടി; പരിഹസിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങൾ

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

‘മാറിടം പിടിച്ച് വലിച്ചു, കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു’; പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം; സഹോദരീഭർത്താവിനെതിരെ യുവതിയുടെ പരാതി

‘കോർപറേറ്റ്’ പേരും വെള്ളക്കടലാസ് ബോർഡും; പന്തീരാങ്കാവിലെ ഒറ്റമുറി കടയിൽ പ്രവർത്തിക്കുന്ന വീണ വിജയന്റെ ‘ലേക്കർ ഇന്ത്യ’; അടിമുടി ദുരൂഹത

നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം; സംഭവം പാലക്കാട്ടെ സ്വകാര്യ റിസോർട്ടിൽ

‘കണ്ടാൽ ഓക്കാനം വരും, ലോകത്തൊരിടത്തും ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല’; പുലിക്കളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ, പ്രതിഷേധവുമായി കലാകാരന്മാർ

കവർന്നത് പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമും!  കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി; കരുവാറ്റ കേസിൽ കൗമാര സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies