ലോക വിദ്യാർത്ഥി ദിനം: ഓർക്കാം, അബ്ദുൾ കലാമെന്ന അദ്ധ്യാപകനെ..
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക വിദ്യാർത്ഥി ദിനം: ഓർക്കാം, അബ്ദുൾ കലാമെന്ന അദ്ധ്യാപകനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 11:51 am IST
FacebookTwitterWhatsAppTelegram

ഒക്ടോബർ 15.. മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനം.. ഭാരതത്തിന്റെ ബഹിരാകാശ-പ്രതിരോധ സ്വപ്‌നങ്ങൾക്ക് അഗ്നിച്ചിറകേകിയ കർമയോഗിയുടെ പിറന്നാൾ ദിനം എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം കൂടിയായാണ് നാം ആചരിക്കുന്നത്. ഐക്യരാഷ്‌ട്ര സഭയാണ് ഇതിന് തുടക്കമിട്ടത്.

എന്തുകൊണ്ടാണ് അന്താരാഷ്‌ട്ര വിദ്യാർത്ഥി ദിനം കലാമിന്റെ ജന്മദിനമായ ഒക്‌ടോബർ 15ന് നാം ആഘോഷിക്കുന്നത്..?

ഭാരതത്തിന്റെ മിസൈൽ മാൻ എന്നറിയപ്പെടുന്ന കലാം 2002 മുതൽ 2007 വരെയുള്ള കാലഘട്ടത്തിലാണ് ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കുന്നത്. 11-ാമത് ഇന്ത്യൻ രാഷ്‌ട്രപതിയായ അദ്ദേഹം ഒരു ബഹിരാകാശ ശാസ്ത്രജ്ഞൻ മാത്രമായിരുന്നില്ല, അദ്ധ്യാപകൻ കൂടിയായിരുന്നു. ഇഷ്ടമേഖല അദ്ധ്യാപനമായതിനാൽ ലോകം കലാമിനെ ഒരദ്ധ്യാപകനായി ഓർക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചതും. 2015 ജൂലൈ 27ന് ലോകത്തോട് വിടപറയുമ്പോൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപന വൃത്തിയാണ് അദ്ദേഹം ചെയ്തിരുന്നത്. ഷില്ലോങ്ങിൽ വിദ്യാർത്ഥികളുമായുള്ള പ്രഭാഷണ പരിപാടിക്കിടെ ഹൃദയാഘാതത്താൽ കുഴഞ്ഞുവീണായിരുന്നു കലാമിന്റെ അന്ത്യം. കുട്ടികളോടുള്ള ഇടപെടലും സ്‌നേഹവാത്സല്യങ്ങളും അദ്ധ്യാപനവൃത്തിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവവുമാണ് കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥിദിനമായി തിരഞ്ഞെടുക്കാൻ കാരണമായത്.

ഇന്ത്യയിലും വിദേശത്തുമായി 48 സർവകലാശാലകളിൽ നിന്നും ഓണററി ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുള്ളയാളാണ് കലാം. ബഹുമാനപ്പെട്ട സിവിലിയൻ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 1981ൽ പത്മഭൂഷണും 1990ൽ പത്മവിഭൂഷണും 1997ൽ ഭാരതരത്‌നയും അദ്ദേഹത്തെ തേടിയെത്തി. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി ഏഴ് വർഷവും ഡിആർഡിഒയുടെ സെക്രട്ടറിയായും കലാം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെയും വിദ്യാർത്ഥി സ്വപ്‌നങ്ങളെയും കുറിച്ച് കലാമിന്റെ ചില ഉദ്ധരണികളിതാ..

  • അറിവ്, കഠിനാധ്വാനം, സ്ഥിരോത്സാഹം എന്നിവയോടൊപ്പം വലിയൊരു ലക്ഷ്യമുണ്ടെങ്കിൽ ജീവിതത്തിൽ എന്തും നിങ്ങൾക്ക് നേടിയെടുക്കാം..
  • രാജ്യം അഴിമതി രഹിതമാകണമെങ്കിൽ സമൂഹത്തിലെ മൂന്ന് വ്യക്തികൾക്കാണ് അതിലേക്ക് നമ്മെ നയിക്കാൻ കഴിയുക. അച്ഛൻ, അമ്മ, അദ്ധ്യാപകൻ എന്നിവരാണവർ..
  • ഒരാളുടെ ഭാവി, കഴിവുകൾ, വ്യക്തിത്വം എന്നിവ വാർത്തെടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന അതിശ്രേഷ്ഠമായ തൊഴിലാണ് അദ്ധ്യാപനം..
  • ആകാശം നോക്കൂ.. നാം ഒറ്റക്കല്ലെന്ന് നമുക്ക് തോന്നും.. സ്വപ്‌നം കാണുന്നവർക്കും അതിനായി പ്രയത്‌നിക്കുന്നവർക്കും വേണ്ടി ഈ ഭൂലോകം മുഴുവൻ നമ്മോട് കൂടെയുണ്ടാകും.

 

Tags: Abdul Kalam
ShareTweetSendShare

More News from this section

നീറ്റ് പരീക്ഷയില്‍ വിട്ടുവീഴ്ചയില്ല; ചോദ്യപേപ്പര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ നിരീക്ഷണത്തില്‍, ജൂണ്‍ 21 വരെ വിദഗ്ധര്‍ ലോക്ക്ഡൗണില്‍; മൊബൈലും ഇന്റര്‍നെറ്റും ഇല്ല

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

Latest News

വള്ളക്കാരുടെ ജീവൻ കാക്കേണ്ടവർ ‘വെള്ള’ത്തിൽ; ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ; അബോധാവസ്ഥയിൽ ഓഫീസിൽ കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

എന്ത് മനോഹര വാഗ്ദാനങ്ങൾ ?? ഒടുവിൽ വെറും ഓർഡിനറിയിൽ മാത്രം!!! കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ യാത്ര; യൂടേൺ അടിച്ച് യുഡിഎഫ് സർക്കാർ

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി; എറണാകുളത്ത് ഒരാൾ മരിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജംഷഡ്പൂരിലെ ലാബില്‍ നിന്നും ലഭ്യമായ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് സമര്‍പ്പിക്കും

പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം; സിസിടിവിക്ക് മുന്നിൽ വിജയാഹ്ളാദം; 23 കാരൻ രണ്ട് പോക്സോ കേസുകളിൽ പ്രതി

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies