നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 08:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച നേപ്പാളില്‍ 100ഓളം ഭാരതവംശജരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനീസ് അതിര്‍ത്തി മേഖലയിലുണ്ടായിരുന്ന 400 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും, അവിടെ കുടുങ്ങിയ 96 പേര്‍ കരമാര്‍ഗം സുരക്ഷിതമായി നേപ്പാളിലെത്തിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള 21 ഇന്ത്യക്കാര്‍ ഉച്ചയോടെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലെത്തി. ഇവരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിമാനത്താവളത്തിലെത്തി നേരിട്ട് കണ്ടു. രക്ഷപ്പെട്ടവരുമായി സംസാരിച്ചത് ഏറെ വികാരഭരിതമായ അനുഭവമായിരുന്നെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേപ്പാള്‍ സൈന്യത്തിനും സര്‍ക്കാരിനും, യാത്ര സുഗമമാക്കിയ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കും മന്ത്രി നന്ദി അറിയിച്ചു.

ചൈനീസ് അതിര്‍ത്തി മേഖലയിലുള്ള 400 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അവരുമായി അധികൃതര്‍ക്ക് നിരന്തരം ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രക്ഷപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നേപ്പാളിലേക്ക് മൂന്നാമത്തെ ബാച്ച് ദുരിതാശ്വാസ സഹായം അയയ്‌ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ ഇതിനകം പുറപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ ബാച്ചും വൈകുന്നേരത്തോടെ അയയ്‌ക്കും.

ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ടണല്‍ റെസ്‌ക്യൂ ടീമിന്റെ സഹായം നേപ്പാള്‍ തേടിയിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യ പ്രാഥമിക നിരീക്ഷണ സംഘത്തെ ഉടന്‍ അയയ്‌ക്കും. ഇതിന് പുറമെ മെഡിക്കല്‍ സംഘത്തെയും നിയോഗിക്കുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ബെയ്‌ലി പാലങ്ങളും സാങ്കേതിക സംഘങ്ങളെയും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു ബെയ്‌ലി പാലം ഇതിനകം നേപ്പാളില്‍ എത്തിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയെയും ആവശ്യമായ ഉപകരണങ്ങളെയും വിട്ടുനല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നേപ്പാള്‍ സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അയല്‍രാജ്യത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.

Tags: nepalflash floodRandhir Jaiswalmissing indians
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies