കാലവർഷം കലിതുളളുമ്പോൾ ചർച്ചയാകുന്ന അണക്കെട്ട്; അറിയാം മുല്ലപ്പെരിയാറിന്റെ ചരിത്രം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലവർഷം കലിതുളളുമ്പോൾ ചർച്ചയാകുന്ന അണക്കെട്ട്; അറിയാം മുല്ലപ്പെരിയാറിന്റെ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2021, 10:34 am IST
FacebookTwitterWhatsAppTelegram

കേരളത്തിൽ കാലവർഷം കലിതുള്ളമ്പോഴെല്ലാം ചർച്ചാ വിഷയമാവുകയാണ് നമ്മുടെ മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിലെ ഹൈറേജ് രാഷ്‌ട്രീയത്തേയും തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്‌ട്രീടത്തേയും ഇടയ്‌ക്കിടയ്‌ക്ക് ചൂട് പിടിക്കുകയും ചെയ്യാറുണ്ട് മുല്ലപ്പെരിയാർ. കേരളത്തിലും തമിഴ്‌നാട്ടിലും ഏറെ ചർച്ചാ വിഷയമായി മാറിയ ഈ അണക്കെട്ടിന് ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

മുല്ലപ്പെരിയാറിന്റെ ചരിത്രം അന്വേഷിച്ചു പോയാൽ നാം എത്തിപ്പെടുക ബ്രിട്ടീഷുകാർ ഇന്ത്യ അടക്കിഭരിച്ചിരുന്ന കാലഘട്ടത്തിലാണ്. 1887 നും 1895 നുമിടയിൽ ബ്രിട്ടീഷുകാരാണ് മുല്ലപ്പെരിയാർ നിർമ്മിച്ചത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരള തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ്. ഇതിന്റെ പോഷകനദിയായ മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്.

ലോകത്തിലെ ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ട് എന്ന പ്രത്യേകത കൂടിയുണ്ട് മുല്ലപ്പെരിയാറിന്. നിർമ്മാണ ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു മുല്ലപ്പെരിയാർ. കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്നും മധുര, തേനി തുടങ്ങിയ തമിഴ് നാടിന്റെ ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ അണക്കെട്ട് നിർമ്മിച്ചത്. 999 വർഷത്തേയ്‌ക്ക് തമിഴ്‌നാടിന് ഇത് പാട്ടത്തിന് കൊടുത്തുഎന്നാണ് വിവരം. 53.6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. 365.7 മീറ്റർ (1200 അടി) നീളമുളള അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്.

ഇത് തന്നെയാണ് കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാക്കുന്നതും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന വെള്ളം തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത് . അണക്കെട്ടിൽ നിന്നും വെള്ളം തമിഴ്നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് കൊണ്ടുപോകുന്നത്. എന്നാൽ അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

കേരളത്തിന്റെ അഞ്ച് ജില്ലകളെ ഇത് പൂർണമായും തകർക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന സർക്കാർ ഈ സാഹസത്തിന് തയ്യാറാകില്ല. അണക്കെട്ടിൽ നിന്ന് അമിതമായി വെള്ളം തുറന്നുവിട്ടാൽ പോലും കേരളം പ്രളയത്തിൽ മുങ്ങും. ഇടുക്കി, എറണാകുളം, കോട്ടയം ആലപ്പുഴ, തൃശൂർ എന്നീ ജില്ലകൾ നാമാവശേഷമാകാനും സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ജലസംഭരണം വർദ്ധിപ്പിച്ചാൽ അണക്കെട്ട് തകരുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ ശാസ്ത്രീയ തെളിവുകളും കേരളം നിരത്തിക്കഴിഞ്ഞു. എന്നാൽ തമിഴ് നാട് സർക്കാർ ഇതുവരെ നിലപാടിൽ നിന്നും പിന്മാറാനും തയ്യാറായിട്ടില്ല.

ഓരോ മഴയത്തും മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമെന്ന് അഭ്യൂഹങ്ങൾ പരക്കെ ഉയരുന്നുണ്ടെങ്കിലും കാലം വർഷത്തിന്റെ ഉഗ്ര താണ്ഡവത്തിൽ നിന്ന് കേരളത്തിലെ ജനങ്ങൾ രക്ഷപെടുന്നത് പോലെ ഓരോ മഴയെയും പ്രളയത്തെയും അതിജീവിക്കുകയാണ് മുല്ലപ്പെരിയാർ.

Tags: mulalperiyar dam
ShareTweetSendShare

More News from this section

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Latest News

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies