കാടിന്റെ വശ്യ സൗന്ദര്യം ; ഇത് ബന്ദിപ്പൂർ - നയനമനോഹരം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാടിന്റെ വശ്യ സൗന്ദര്യം ; ഇത് ബന്ദിപ്പൂർ – നയനമനോഹരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2021, 06:53 pm IST
FacebookTwitterWhatsAppTelegram

കാനന സൗന്ദര്യം ആസ്വദിക്കാനുള്ള യാത്രകൾ എന്നും മനുഷ്യജീവിതത്തിന് പുതുനിറം നൽകുന്നു. അതിവേഗതയിൽ നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന ഈകാലഘട്ടത്തിൽ പ്രകൃതിയുടെ വശ്യതയിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. കാടിനെ അടുത്തറിയാൻ ആഗ്രഹിക്കുന്നവരുടെ പറുദീസയാണ് കർണ്ണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്ധ്യാനം. സഞ്ചാരികളെ ബന്ദിപ്പൂരിലേയ്‌ക്ക് ആകർഷിക്കുന്നതിനായി കർണ്ണാടക വനംവകുപ്പ് പുറത്തിറക്കിയ വീഡിയോ ശ്രദ്ധനേടുകയാണ്.

കാടിന്റെ വശ്യസൗന്ദര്യം എടുത്തുകാണിക്കുന്നതാണ് ബന്ദിപൂർ സഫാരി എന്ന പേരിൽ പുറത്തിറക്കിയ ഈ വീഡിയോ. പ്രമുഖ കന്നഡ നടിയായ രാധിക നാരായൺ ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലാണ് കടുവ സംരക്ഷണ കേന്ദ്രം കൂടിയായ ബന്ദിപൂർ സ്ഥിതി ചെയ്യുന്നത്. 1931 ൽ മൈസൂർ രാജാക്കൻമാർ സ്വകാര്യമായി വേട്ടയാടാൻ സ്ഥാപിച്ചതായിരുന്നു ഈ വന്യജീവി സങ്കേതം. പിൽക്കാലത്ത് അത് കടുവ സംരക്ഷണ കേന്ദ്രമായി മാറി.

വർഷം തോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് നഗര ജീവിതത്തിൽ നിന്നും മാറി വന്യസൗന്ദര്യം ആസ്വദിക്കാനായി ബന്ദിപൂരിലെത്തുന്നത്. ഇവർക്ക് വേണ്ടി ടൂറിസം വകുപ്പ് ട്രക്കിംഗ് സൗകര്യം നൽകുന്നുണ്ട്. തുറന്ന വാഹനത്തിൽ ഉൾ വഴികളിലൂടെ കാടിന്റെ ഭംഗിയെ അടുത്തറിയാം എന്നുള്ളതാണ് ബന്ദിപൂരിലെ മറ്റൊരു പ്രത്യേകത. കൂട്ടമായി നിൽക്കുന്ന മാനുകളും, മരച്ചില്ലകളിൽ തൂങ്ങി ആടി കളിക്കുന്ന കുരങ്ങുകളും തുറസ്സായ പ്രദേശത്ത് കൂടി കൂസലില്ലാതെ സഞ്ചരിക്കുന്ന കടുവകളും ഇവിടെ ഉപദ്രവകാരികളല്ല. അവർ നമ്മെ അതിഥികളെപ്പോലെ സ്വാഗതം ചെയ്യുകയാണെന്ന് വരെ തോന്നിപ്പോകുന്ന അനുഭവമാണ് സഞ്ചാരികൾക്ക് ഉണ്ടാകാറുള്ളത്.

874 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം പശ്ചിമ ഘട്ടത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദം വനമേഖലയിൽ ദർശിക്കാനാവും. ഇവിടുത്തെ നിബിഢ വനങ്ങൾ അപൂർവ ജൈവ സമ്പത്തിന്റെ കലവറയാണ്. കടുവകളെ കൂടാതെ, വിവിധ തരം ജീവ ജാലകങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ബന്ദിപൂർ. ആന, മാൻ, കുരങ്ങ്, കാട്ടുനായ, മലയണ്ണാൻ, മയിൽ… ഇങ്ങനെ ഒട്ടേറെ ജീവികൾ ഈ വന മേഖലകളിൽ വസിക്കുന്നു. വിചിത്രമായ വൻ മരങ്ങളും മുളകൂട്ടങ്ങളും തിങ്ങി നിൽക്കുന്ന കാഴ്ചകൾ സഞ്ചാരികളെ അതിശയിപ്പിക്കുന്നവ തന്നെയാണ്. കേരളത്തോട് അടുത്തുകിടക്കുന്ന പ്രദേശമായതിനാൽ മലയാളികളായ സഞ്ചാരികളും ധാരാളമായി ബന്ദിപ്പൂരിലെത്താറുണ്ട്.

ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies