കണ്ണൂർ: ധർമ്മടം മേലൂരിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയിൽ പ്രകാശന്റെ മകൾ അനഘ (24) യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വടകര സ്വദേശിയും ഗോവയിൽ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയായ അനഘ ചൊവ്വാഴ്ച പകൽ മേലൂരിലെ വീട്ടിൽവെച്ചാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക്ശ്രമിച്ചത്.
ദേഹമാസകലം പൊള്ളലേറ്റ നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ യുവതി മരിച്ചത്. സംഭവത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് ധർമ്മടം പൊലീസ് കേസെടുത്തു. മൂന്ന് വർഷം മുമ്പാണ് അനഘയുടെ വിവാഹം നടന്നത്. രണ്ട് വയസുള്ള ഇയാൻ മകനാണ്.
Comments