രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കില്ല; എല്ലാവരുമായും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും താലിബാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കില്ല; എല്ലാവരുമായും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 06:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടം ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്ന് താലിബാൻ. മോസ്‌കോയിൽ ചേർന്ന വിവിധ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ് താലിബാൻ ഉപപ്രധാനമന്ത്രി അബ്ദുൾ സലാം ഹനാഫി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങൾ റഷ്യ ആതിഥേയത്വം വഹിച്ച ഈ അന്താരാഷ്‌ട്ര കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. തങ്ങൾ ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്നും, രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഹനാഫി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സൗഹാർദ്ദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഹനാഫി കൂട്ടിച്ചേർത്തു.

അഫ്ഗാന്റെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് താലിബാൻ ഉറപ്പു വരുത്തണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു. രാജ്യത്ത് ഭീകരവാദം വളരുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത താലിബാനുണ്ട്. ഐഎസ്, അൽഖ്വയ്ദ എന്നീ ഭീകരസംഘടനകൾ അവരുടെ പ്രവർത്തനങ്ങൾ രാജ്യത്ത് ഇപ്പോൾ വിപുലീകരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഭീകരവാദത്തിന് പണം കണ്ടെത്താനുള്ള ലഹരിമരുന്ന് കച്ചവടവും ആഗോളസമാധാനത്തിന് ഭീഷണിയാണ്. എല്ലാവർക്കും പങ്കാളിത്തമുള്ള ഭരണകൂടം അഫ്ഗാനിൽ വരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ലവ്‌റോവ് പറഞ്ഞു.

ചർച്ചയിൽ ഇന്ത്യയും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം. വിദേശ മന്ത്രാലയത്തിലെ പാക്ക്-അഫ്ഗാൻ-ഇറാൻ ഡെസ്‌കിന്റെ മേധാവിയായ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. ചൈന, പാകിസ്താൻ, ഇറാൻ, തജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ, തുർക്ക്‌മെനിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ചയിലേക്ക് അമേരിക്കയേയും യോഗത്തിലേക്ക് ക്ഷണിച്ചുവെങ്കിലും, യോഗത്തിൽ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കൻ പ്രതിനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദോഹ ചർച്ചകൾക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടേയും അഫ്ഗാന്റെയും പ്രതിനിധികൾ ഒരു ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഒരുമിച്ച് പങ്കെടുക്കുന്നത്.

ഹനാഫിക്ക് പുറമെ താലിബാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യമന്ത്രാലയം പ്രതിനിധി അബ്ദുൾ ഖഹർ ബാൽക്കിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്താനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും, രാജ്യം നേരിടുന്ന പ്രശ്നങ്ങളുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. 2017ലാണ് ആറ് രാജ്യങ്ങൾ പങ്കെടുത്ത് കൊണ്ട് ആദ്യമായി മോസ്‌കോ ഫോർമാറ്റ് നടത്തിയത്. റഷ്യ, അഫ്ഗാനിസ്താൻ, ഇന്ത്യ, ഇറാൻ, ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ആദ്യ മോസ്‌കോ ഫോർമാറ്റിൽ പങ്കാളികളായത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് അവരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് മോസ്‌കോ ഫോർമാറ്റ് നടത്തുന്നത്.

 

Tags: Talibanmoscow format
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies