ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം. ഇസ്രയേലിലെത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് നരേന്ദ്രമോദിയുടെ ക്ഷണം ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ അറിയിച്ചത്.
‘പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷം പകരുന്നതും ഫലപ്രദ വുമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്നറ്റിനെ അറിയിക്കാൻ സാധിച്ചു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം ബെന്നറ്റിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നതിൽ സംശയമില്ല. ഇരുരാജ്യങ്ങളുടേയും താൽപ്പര്യങ്ങൾ എല്ലാ മേഖലയിലും കൂടുതൽ ശക്തമാ ക്കാൻ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച ഏറെ സഹായിക്കും.’
‘ഇന്ത്യയുടെ ക്ഷണത്തെ ഏറെ സന്തോഷത്തോടേയും അഭിമാനത്തോടേയും സ്വീകരിക്കു ന്നതായി ബെന്നറ്റ് പറഞ്ഞു. ഞങ്ങൾ ഇന്ത്യയെ അത്രയേറെ സ്‌നേഹിക്കുന്നു. ഇന്ത്യ എന്നും ഇസ്രയേലിന്റെ ഏറ്റവും ശക്തമായ സുഹൃത്താണ്. വിദേശകാര്യമന്ത്രി ജയശങ്കറുമായുള്ള കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നു.’ ബെന്നറ്റ് പറഞ്ഞു.
ഇസ്രയേൽ സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യമന്ത്രി ഇസ്രയേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തി. ബഞ്ചമിൻ നെതന്യാഹു അധികാരത്തിൽ നിന്നും മാറിയശേഷം ആദ്യമായാണ് ഇന്ത്യയുടെ ഉന്നത തല സംഘം ഇസ്രയേൽ സന്ദർശി ക്കുന്നത്.















