ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10 മണിയോടെയാണ് അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഇന്നലെ 100 ഡോസ് വാക്‌സിൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നത്.
PM @narendramodi will address the nation at 10 AM today.
— PMO India (@PMOIndia) October 22, 2021
വാക്‌സിൻ വിതരണത്തിലെ ചരിത്രനേട്ടത്തിന് പിന്നിൽ ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളുടേയും 130 കോടി ജനങ്ങളുടേയും ഇന്ത്യൻ ശാസ്ത്രത്തിന്റേയും പ്രയത്‌നമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. നേട്ടത്തിന് പിന്നാലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments