ആര്യന് ലഹരി എത്തിച്ചു തരാമെന്ന് സന്ദേശം; ആ വാട്‌സ്ആപ്പ് ചാറ്റുകൾ തമാശയായിരുന്നുവെന്ന് എൻസിബിക്ക് മുന്നിൽ അനന്യ പാണ്ഡെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യന് ലഹരി എത്തിച്ചു തരാമെന്ന് സന്ദേശം; ആ വാട്‌സ്ആപ്പ് ചാറ്റുകൾ തമാശയായിരുന്നുവെന്ന് എൻസിബിക്ക് മുന്നിൽ അനന്യ പാണ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 12:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് കഞ്ചാവ് എത്തിച്ച് നൽകാമെന്ന് അനന്യ പാണ്ഡെ സന്ദേശം അയച്ചതായി നർകോട്ടിക് കൺട്രോൾ ബ്യൂറോ. അനന്യയും ആര്യനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ സംബന്ധിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഇത്തരമൊരു സന്ദേശം അയച്ചതായി അനന്യ വ്യക്തമാക്കിയത്. ഈ വാട്‌സ്ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യയേയും ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയത്. വാട്‌സ്ആപ്പിൽ ചാറ്റിൽ ഇരുവരും കഞ്ചാവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിനിടെ ഈ ആഴ്ച അൽപ്പം കഞ്ചാവ് സംഘടിപ്പിച്ച് തരാമോ എന്ന് ആര്യൻ അനന്യയോട് ചോദിക്കുന്നുണ്ട്. താൻ ശരിയാക്കി തരാം എന്നാണ് അനന്യ ഇതിന് മറുപടിയായി പറയുന്നത്. ചോദ്യം ചെയ്യലിൽ ഇങ്ങനെ ഒരു സന്ദേശം അയച്ചുവെന്നും അനന്യ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അത് കാര്യമായിട്ടല്ലെന്നും, തമാശയ്‌ക്ക് പറഞ്ഞതാണെന്നുമാണ് അനന്യയുടെ വാദം.

ഇന്നലെ മുംബൈയിലെ അനന്യ പാണ്ഡെയുടെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനന്യക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് മണിക്കൂറോളമാണ് ഇവരെ ഇന്നലെ ചോദ്യം ചെയ്തത്. അതേ സമയം ഇരുവരും തമ്മില്‍ ഈ വിഷയത്തില്‍ ധാരാളം സംസാരം നടന്നിട്ടുണ്ടെങ്കിലും, അനന്യ ആര്യന്‍ ഖാന് കഞ്ചാവ് എത്തിച്ചു നല്‍കി എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എന്‍സിബി വ്യക്തമാക്കുന്നു. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആര്യന്റെ സഹപാഠിയായിരുന്നു അനന്യ. ആര്യന്റെ സഹോദരി സുഹാന അടുത്ത ചങ്ങാതിയാണെന്നും, എല്ലാവരും കുടുംബസുഹൃത്തുക്കളാണെന്നും അനന്യ എന്‍സിബി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ലഹരിമരുന്നുകൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും, ആർക്കും വിതരണം ചെയ്തിട്ടില്ലെന്നും അനന്യ പാണ്ഡെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ആര്യൻ ഖാനുമായി നടന്ന വാട്‌സ്ആപ്പ് ചാറ്റുകൾ വളരെ പഴയതാണ്. ലഹരി എന്ന് ഉദ്ദേശിച്ചത് സിഗരറ്റിനെ ആണെന്നും കഞ്ചാവിനെ കുറിച്ച് അല്ലെന്നുമാണ് അനന്യയുടെ വാദം.

Tags: ncbAnanya Panday
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies