ശമ്പളം നൽകാൻ സർക്കാരിന്റെ കൈവശം പണമില്ല : തെരുവിലിറങ്ങി അഫ്ഗാനിസ്താനിലെ അദ്ധ്യാപകർ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ശമ്പളം നൽകാൻ സർക്കാരിന്റെ കൈവശം പണമില്ല : തെരുവിലിറങ്ങി അഫ്ഗാനിസ്താനിലെ അദ്ധ്യാപകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 07:17 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത് എന്നതിന് പുതിയ തെളിവുകൾ. രാജ്യത്തെ അദ്ധ്യാപകർക്ക് ശമ്പളം നൽകാനുള്ള പണം പോലും സർക്കാർ ഖജനാവിൽ ഇല്ല. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അദ്ധ്യാപകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.നാല് മാസത്തിലേറയായി അദ്ധ്യാപകർക്ക് ശമ്പളം നൽകിയിട്ട് ഇതാണ് ശക്തമായ പ്രതിഷേധം നടത്താൻ അദ്ധ്യാപകരെ പ്രേരിപ്പിച്ചത്. പടിഞ്ഞാറൻ ഹൊറാത്ത് പ്രവശ്യയിലെ അദ്ധ്യാപകരാണ് ശമ്പളം മുടങ്ങിയതിന്റെ പേരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നൂറുകണക്കിന് അദ്ധ്യാപകരാണ് ഒത്തുകൂടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്ന് അവർ വ്യക്തമാക്കി. ഇസ്ലാമിക് എമിറേറ്റ് തങ്ങളുടെ ശമ്പളം എത്രയും വേഗം തന്ന് തീർക്കണമെന്ന് അദ്ധ്യാപകർ ആവശ്യപ്പെട്ടു.

അദ്ധ്യാപകർക്ക് വലിയ ശമ്പളമൊന്നും മുൻപും ഉണ്ടായിരുന്നില്ല. അന്നന്നത്തെ ചെലവിനുള്ളത് മാത്രമാണ് അവർക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രതിസന്ധി നേരിടാനുള്ള സമ്പാദ്യമൊന്നും അദ്ധ്യാപകരുടെ പക്കലില്ല’ അദ്ധ്യാപികയായ ലത്തീഫ അലിസൈ പറഞ്ഞു. സ്വന്തം കുട്ടികൾക്ക് ഭക്ഷണമോ, വൈദ്യസഹായമോ പോലും നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് പലരും. കൂടാതെ, ശമ്പളം മുടങ്ങിയതോടെ പല കുടുംബങ്ങളും പട്ടിണിയിലായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പലരും ജീവിക്കാൻ ഗതിയില്ലാതെ വീട്ടുപകരണങ്ങൾ വരെ വിൽക്കാൻ നിർബന്ധിതരാകുന്നു. അടുത്തിടെ ഡസൻ കണക്കിന് അദ്ധ്യാപകരാണ് ഇത്തരം വെല്ലുവിളികൾ നേരിടാനാകാതെ രാജ്യം വിട്ട് പോയത്. അതേസമയം വരും ദിവസങ്ങളിൽ ഒരു മാസത്തെ ശമ്പളം അനുവദിക്കുമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ മേധാവി ശുഹാബുദ്ദീൻ സാക്കിബ് വ്യക്തമാക്കി.

രാഷ്‌ട്രീയസംഘർഷം തുടരുന്ന അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതോടെ പല രാജ്യങ്ങളും അഫ്ഗാനിസ്താന് സാമ്പത്തിക സഹായം നൽകുന്നത് മരവിപ്പിച്ചിരുന്നു. മാസങ്ങളോളം തുടർന്ന യുദ്ധവും അഫ്ഗാനിസ്താനിന്റെ ഖജനാവ് കാലിയാക്കി.

Tags: TalibanAfganistan talibansalary
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

Latest News

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies