അസാധ്യമെന്ന് കരുതുന്നതെല്ലാം സാധ്യമാക്കുന്ന തന്ത്രഞ്ജൻ. രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന സംഘാടകൻ. നിശ്ചയ ദാർഢ്യവും ഉറച്ചതീരുമാനങ്ങളുമുള്ള ഭരണാധികാരി. അമിത് അനിൽ ചന്ദ്ര ഷാ എന്ന അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാവലാളായ അമിത് ഷാ 57 ന്റെ നിറവിൽ .
1964 ഒക്ടോബർ 22ന് ബോംബയിൽ ജനിച്ച ഷാ വളരെ ചെറിയ പ്രായത്തിൽ തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രവർത്തകനായിരുന്നു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി. രാജ്യത്തും വിശിഷ്യ ഗുജറാത്തിലും ബിജെപിയുടെ അടിത്തറ ശക്തമാക്കുന്നതിൽ അമിത് ഷായുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.
1995 ൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി ആദ്യത്തെ സർക്കാരുണ്ടാക്കി. കോൺഗ്രസ്സിന്റെ സ്വാധീന മേഖലകളായിരുന്ന ഗുജറാത്തിലെ ഗ്രാമങ്ങളിലേയ്ക്ക്് ഇറങ്ങിചെന്ന് അമിത് ഷാ നടത്തിയ സംഘടനാ പ്രവർത്തനമാണ് ബിജെപിയുടെ ആദ്യ വിജയത്തിന് അടിത്തറ പാകിയത്. സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിലും ഷാ വഹിച്ച പങ്ക് ചെറുതല്ല. തകർച്ചയുടെ പടുകുഴിയിൽ വീണ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെ കൈപിടിച്ചുയർത്തിയത് 1999 ൽ അദ്ധേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ്.
കോൺഗ്രസ് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം വൻ സാമ്പത്തിക പ്രതിസന്ധിലായിരുന്നു രാജ്യത്തെ തന്നെ ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങളിലൊന്നായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്. അമിത് ഷാ സാരഥ്യം ഏറ്റെടുത്ത് ഒരുവർഷത്തിനുള്ളിൽ തന്നെ ബാങ്ക് സാമ്പത്തിക ഭദ്രതയിലെത്തി. ഉറച്ച കാൽവെപ്പുകളും, ശക്തമായ തീരുമാനങ്ങളുമാണ് അമിത് ഷായെന്ന ഭരണാധികാരിയുടെ മുതൽകൂട്ട്. രാജ്യത്തിനെതിരെ ഉയരുന്ന ആഭ്യന്തര ഭീഷണികൾക്കെതിരെ ഷാ എടുക്കുന്ന നിലപാടുകൾ പ്രശംസിക്കപ്പെടുന്നതാണ് സമകാലീന ഇന്ത്യയിൽ കാണാൻ കഴിയുന്നത്.
പൗരത്വ ഭേദഗതി നിയമവും ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതും ചില ഉദാഹരണങ്ങൾ മാത്രം. അഴിമതിക്കാരുടെ പേടിസ്വപ്നമാണ് അമിത് ഷാ. കോടികളുടെ അഴിമതി നടത്തിയ മുൻകേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരവും മകനും അഴിക്കുള്ളിലാക്കിയത് ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ ഉറച്ച തീരുമാനങ്ങളുടെ ഫലമായാണ്. രാജ്യത്തെ അഴിമതി മുക്തമാക്കുമെന്ന ഉറച്ച പ്രഖ്യാപനത്തിലാണ് അദ്ധേഹം. ഭാരതീയ ജനത പാർട്ടിയുടെ വളർച്ചയ്ക്കും മികച്ച ഭരണത്തിനും മുതൽക്കൂട്ടാകുന്നത് അമിത്ഷായുടെ വിശ്രമമില്ലാത്ത പ്രവർത്തനം തന്നെയെന്ന് നിസംശയം പറയാം.
കൊറോണ മഹാമാരിക്കാലത്ത് രാജ്യ തലസ്ഥാനം വിറങ്ങലിച്ചു നിന്നപ്പോൾ അമിത് ഷാ നടത്തിയ ഇടപെടലുകളാണ് രോഗ വ്യാപനത്തെ തടഞ്ഞുനിർത്തിയത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. അമിത് ഷായുടെ ഈ നടപടി കൊറോണ മുന്നണി പോരാളികൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. 2013 ൽ ബിജെപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പിന്നീട്ട് അദ്ധ്യക്ഷനുമായും രാജ്യം മുഴുവൻ സഞ്ചരിച്ചു.
ദേശീയതയോട് വിമുഖത കാട്ടിയിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ച് സംഖ്യങ്ങളുണ്ടാക്കിയ നീക്കം അമിത് ഷായുടെ ദീർഘ വീക്ഷണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. 2014 ലെ തിരഞ്ഞെടുപ്പിനായി സമഗ്രമായ തന്ത്രം തയ്യാറാക്കി എല്ലാ സംസ്ഥാനങ്ങളിലും ചെറിയ കക്ഷികളുമായി ഷാ സഖ്യമുണ്ടാക്കി. പാർട്ടിയോടുള്ള അകമഴിഞ്ഞ അർപ്പണ ബോധവും ആത്മാർത്ഥതയും കാരണം ഇന്ന് കാണുന്ന വിജയത്തിലേയ്ക്ക് ബിജെപിയെ എത്തിക്കുന്നതിൽ അമിത് ഷാ വഹിച്ച പങ്ക് വളരെ വലുതാണ്.
വടക്കുക്കിഴക്കൻ മേഖലകളിലെ സുരക്ഷ, അഴിമതിക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക, മയക്കുമരുന്ന്, സ്വർണ്ണ കടത്ത് വേട്ടകൾക്ക് അനുമതി നൽകി കള്ളക്കടത്തുകാരെ രാജ്യത്ത് നിന്നും തുരത്തുക എങ്ങിനെയുള്ള സുപ്രധാന ചുവടുവെപ്പുകളോടെ രാഷ്ട്രത്തിന്റെ പരംവൈഭവത്തിനായി പ്രയത്നിക്കുന്ന ചാണക്യന് പിറന്നാൾ ആശംസകളോടെ
Comments