അരുണാചൽ അതിർത്തിയിൽ ചൈനീസ് ഹുങ്കിനെ നിർഭയം നേരിടുന്ന ഇന്ത്യയുടെ പെൺപുലി- സരിയ അബ്ബാസി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുണാചൽ അതിർത്തിയിൽ ചൈനീസ് ഹുങ്കിനെ നിർഭയം നേരിടുന്ന ഇന്ത്യയുടെ പെൺപുലി- സരിയ അബ്ബാസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 05:35 pm IST
FacebookTwitterWhatsAppTelegram

പോരാട്ട വീര്യത്തിന്റെയും ശൗര്യത്തിന്റെയും പ്രതീകമായ ഇന്ത്യയുടെ പെൺപുലി. അരുണാചൽ അതിർത്തിയിൽ ചൈനീസ് ഹുങ്കിനെ നിർഭയം നേരിടുന്ന ഇന്ത്യൻ സേനയെ നയിക്കുന്നത് ഇനി ഖോരഖ്പൂരിന്റെ പുത്രി. സരിയ അബ്ബാസി

ചൈനീസ് പട്ടാളത്തിനെതിരെ യഥാർത്ഥ നിയന്ത്രണ രേഖയിൽ പടനയിച്ച് ഇന്ത്യയുടെ നാരീശക്തി. അരുണാചൽപ്രദേശിലെ തവാംഗ് മേഖലയിൽ ചൈനയുടെ ഭീഷണിയെ നേരിടുന്നത് ക്യാപ്റ്റൻ സരിയ അബ്ബാസിയുടെ നേതൃത്വത്തിലുള്ള എയർ ഡിഫൻസ് റെജിമെന്റാണ്. നവീകരിച്ച  എൽ 70 എയർ ഡിഫൻസ് ഗണ്ണുകളുള്ള രാജ്യത്തെ ആദ്യ റെജിമെന്റിനെയാണ് സിരിയ മുന്നോട്ട് നയിക്കുന്നത് എന്നത് ഏതൊരു ഇന്ത്യക്കാരനും പ്രത്യേകിച്ച് സ്ത്രീകൾക്കും അഭിമാനവും പ്രചോദനമാണ്.

ചൈനീസ് ഭീഷണി ശക്തമായതോടെയാണ് യഥാർത്ഥ നിയന്ത്രണ രേഖയിൽ പ്രതിരോധ സന്നാഹങ്ങൾ ശക്തമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അരുണാചൽ പ്രദേശിലെ തവാംഗിൽ കൂടുതൽ സൈനികരെയും യുദ്ധോപകരണങ്ങളും വിന്യസിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അതീവ പ്രഹരശേഷിയുള്ള എൽ 70 എയർ ഡിഫൻസ് ഗണ്ണുകൾ. ഇത് ഉപയോഗിക്കുന്ന റെജിമെന്റിനെ നയിക്കാനുള്ള നിയോഗം ലഭിച്ചതാകട്ടെ ക്യാപ്റ്റൻ സരിയ അബ്ബാസിയ്‌ക്കും.

നാല് വർഷങ്ങൾക്ക് മുൻപാണ് സരിയ അബ്ബാസി ഇന്ത്യൻ കരസേനയുടെ ഭാഗമായത്. ബിടെക് ബയോടെക്‌നോളജിയിൽ ബിരുദം സ്വന്തമാക്കിയ സരിയയുടെ സൈനിക പ്രവേശനം വീട്ടുകാരെയും, കൂട്ടുകാരെയും ഒരു പോലെ അത്ഭുതപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിനിയാണ് സരിയ അബ്ബാസി. ഗോരഖ്പൂർ ആണ് ജന്മദേശം. സരിയയുടെ പിതാവ് ആൾ ഇന്ത്യ റേഡിയോയിലെ മുൻ സ്‌റ്റേഷൻ മാസ്റ്ററും അമ്മ ഗൊരഖ്പൂരിലെ സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയും ആണ്.

സൈന്യത്തിൽ ചേരണമെന്ന സരിയയുടെ ആഗ്രഹത്തിന് പൂർണ പിന്തുണയായിരുന്നു വീട്ടുകാരിൽ നിന്നും കുടുംബക്കാരിൽ നിന്നും ലഭിച്ചത്. വ്യോമാക്രമണങ്ങളെ ചെറുക്കുന്ന കരസേനയുടെ തന്നെ ഭാഗമായ എയർ ഡിഫൻസ് അഥവാ വ്യോമ പ്രതിരോധ വിഭാഗത്തിലായിരുന്നു സരിയയുടെ പ്രവേശനം. മികച്ച പ്രകടനം നാല് വർഷങ്ങൾക്കിപ്പുറം സരിയയെ ട്രൂപ്പ് കമാൻഡർ ആക്കി. ശത്രുരാജ്യങ്ങളിൽ നിന്നുള്ള 5000 അടിയിൽ താഴെയുള്ള വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിനുള്ള ഉത്തരവാദിത്വം കരസേനയിലെ വ്യോമപ്രതിരോധ വിഭാഗത്തിനാണ്.

കഴിഞ്ഞ ദിവസമാണ് തവാംഗിൽ സരിയയുടെ നേതൃത്വത്തിലുള്ള എയർ ഡിഫൻസ് റെജിമെന്റിനെ സുരക്ഷയ്‌ക്കായി വിന്യസിച്ചത്. ആദ്യമായാണ് അരുണാചൽപ്രദേശിലെ നിയന്ത്രണ രേഖയിൽ ഇത്തരത്തിലുള്ള സുരക്ഷ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ എൽ 70 എയർ ഡിഫൻസ് ഗണ്ണുകളുടെ സവിശേഷതകൾ വ്യക്തമാക്കുന്ന സരിയയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്…

ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ഓരോ സ്ത്രീയ്‌ക്കും സരിയയുടെ ജീവിതം വലിയ പ്രോത്സാഹനവും പ്രചോദനവുമാണ് നൽകുന്നത്. ഇന്ത്യയ്‌ക്കായി സധൈര്യം പോരാടുന്ന സരിയയെ സ്ത്രീ ശാക്തീകരണത്തിന്റെ യഥാർത്ഥ മാതൃകയെന്നും വിശേഷിപ്പിക്കാം.

Tags: Indian Army
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies